Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മുഖം വീട്ടില്‍ തന്നെ മസാജ് ചെയ്യാം
ഫേഷ്യല്‍ മസാജ് ചര്‍മസംരക്ഷണത്തിന് വളരെ പ്രധാനമാണ്. ഇതിന് മിക്കവാറും പേര് ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കാറാണ് പതിവ്. ഇതിനായി പണം ചെലവാക്കാനുള്ള മടിയോര്‍ത്ത് ചിലരെങ്കിലും ഫേഷ്യല്‍ മസാജേ വേണ്ടെന്നു വയ്ക്കും.
ഇതിന്റെ ആവശ്യമില്ല. വീട്ടില്‍ തന്നെ ഫേഷ്യല്‍ മസാജ് ചെയ്യാവുന്നതേയുള്ളൂ. ഇതെങ്ങനെ ചെയ്യണമെന്ന് അറിഞ്ഞൂ വയ്ക്കൂ.

ഫേഷ്യല്‍ മസാജിന് ആവശ്യമായ ക്രീം കടകളില്‍ നിന്നും വാങ്ങാന്‍ ലഭിക്കും. നല്ല ബ്രാന്റ് നോക്കി വാങ്ങേണ്ടത് പ്രധാനം.
മുഖം ആദ്യം നല്ലപോലെ കഴുകി വൃത്തിയാക്കി ടവല്‍ കൊണ്ട് തുടയ്ക്കുക. ക്ലെന്‍സര്‍ പഞ്ഞിയില്‍ മുക്കി മുഖത്തു പുരട്ടി പിന്നീട് ഇത് മറ്റൊരു പഞ്ഞി കൊണ്ട് വൃത്തിയാക്കുകകയുമാകാം.
രണ്ടോ മൂന്നോ സ്പൂണ്‍ ക്രീം കയ്യിലെടുത്ത് ഇതില്‍ ഒന്നു രണ്ടു തുള്ളി വെള്ളവും ചേര്‍ക്കുക. മുഖത്തിന്റെ എല്ലാ ഭാഗത്തും ഇത് മൃദുവായി പുരട്ടണം.
താടിയുടെ അടിഭാഗത്തും നിന്നും മുകള്‍ഭാഗത്തേക്ക് ഇരു കൈകള്‍ കൊണ്ടും മസാജ് ചെയ്യുക. ക്ലോക്ക് വൈസ്, ആന്റി ക്ലോക്ക് വൈസ് രീതിയില്‍ വേണം മസാജ് ചെയ്യുവാന്‍.
കണ്ണുകള്‍ക്കു താഴെ ക്രീം പുരട്ടുകയോ മസാജ് ചെയ്യുകയോ അരുത്. എന്നാല്‍ പുരികങ്ങള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് പുരികത്തിനു ചുറ്റും മസാജ് ചെയ്യാം.
മുഖത്ത് കൈകള്‍ കൊണ്ടോ വിരലുകള്‍ കൊണ്ടോ മൃദുവായി അടിയ്ക്കുക. ഇത് മുഖത്തെ മസിലുകള്‍ക്ക് നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
മുഖം മസാജ് ചെയ്യുന്നതിന്റെ ഭാഗമായി കഴുത്തിലും മസാജ് ചെയ്യാം. കഴുത്തിലും ക്രീം പുരട്ടി മുകളിലേക്കു മസാജ് ചെയ്യുക.
മുഖം മസാജ് ചെയ്തു കഴിഞ്ഞാല്‍ പഞ്ഞി കൊണ്ട് ക്രീം തുടച്ചു കളഞ്ഞ ശേഷം മുഖം കഴുകി തുടയ്ക്കാം. ഇതിനു ശേഷം മുള്‍ത്താണി മിട്ടി കൊണ്ടോ മറ്റേതെങ്കിലുമോ നല്ല ഫേസ് പായ്ക്കിടാം. അല്ലെങ്കില്‍ നല്ല മോയിസ്ചറൈസര്‍ പുരട്ടുകയുമാകാം.



Click it and Unblock the Notifications
