Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചര്‍മത്തിനു ചേര്‍ന്ന ഫേഷ്യല്‍ തെരഞ്ഞെടുക്കൂ
സൗന്ദര്യത്തിന് ബ്യൂട്ടി പാരലറില് പോകുന്ന മിക്കവാറും എല്ലാവരും തെരഞ്ഞടുക്കുന്ന ഒന്നാണ് ഫേഷ്യല്‍.
എന്നാല്‍ ഏതെങ്കിലും ഫേഷ്യല്‍ തെരഞ്ഞെടുത്തിട്ടു കാര്യമില്ല, ചര്‍മത്തിനു ചേരുന്ന ഫേഷ്യല്‍ തെരഞ്ഞെടുക്കുകയെന്നത് വളരെ പ്രധാനമാണ്.

നോര്‍മല്‍, ഡ്രൈ സ്കിന്‍ ഉള്ളവര്‍ക്ക് ക്ലാസിക് ഫേഷ്യല്‍ ഗുണം ചെയ്യും. ക്ലാസിക് ഫേഷ്യലിനു പുറമെ പ്ലാന്റ് സ്റ്റെം സെല്‍ ഫേഷ്യലും ഇത്തരക്കാര്‍ക്ക് നല്ലതാണ്.
ക്ലാസിക് ഫേഷ്യലില്‍ ക്ലെന്‍സിംഗ്, ടോണിംഗ്, മസാജ് എന്നിവ ഉള്‍പ്പെടുന്നു. മുഖത്തെ വിവിധ സ്ഥലങ്ങളില്‍ വിരലുകള്‍ കൊണ്ട് മര്ദമേല്പ്പിച്ചാണ് ഈ ഫേഷ്യല്‍ ചെയ്യുന്നത്.
ചര്‍മത്തിന് ചെറുപ്പം തോന്നാനുള്ള ഫേഷ്യലാണ് പ്ലാന്റ് സ്റ്റെം സെല്‍ ഫേഷ്യല്‍. പ്ലാന്റ് സെല്ലുകള്‍ ചര്‍മത്തിലേക്ക് ചേര്‍ക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ആവി പിടിയ്ക്കുക, ക്രീം, ഫേസ് മാസ്ക്, സെറം, ഐ ജെല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ചര്‍മം എണ്ണമയമുള്ളതാണെങ്കില്‍ ക്രീം, മോയിസ്ചറൈസര്‍ എന്നിവ കൊണ്ടുള്ള ഫേഷ്യല്‍ മസാജ് ഉള്പ്പെടുത്താറില്ല്. ഇത് എണ്ണമയം വീണ്ടും വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ് ഇത്. ആവി പിടിക്കുക, ഡീപ് ക്ലെന്‍സിംഗ്, ഫേസ് മാസ്ക് എന്നിവയാണ് ഇവര്‍ക്കുള്ള ഫേഷ്യലില്‍ ഉള്‍പ്പെടുത്താറ്. ഇവ ചര്‍മത്തില്‍ കൂടുതലുള്ള എണ്ണ നീക്കാനും ചര്‍മസുഷിരങ്ങള്‍ തുറക്കാനും സഹായിക്കും.
പേള്‍ ഫേഷ്യല്‍ എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് ചെയ്യാവുന്നതാണ്. ചര്‍മത്തിലെ പാടുകള്‍ അകറ്റാനും നിറം വര്‍ദ്ധിപ്പിക്കാനും ഈ ഫേഷ്യല്‍ സഹായിക്കും.
ചര്‍മം ശുദ്ധീകരിക്കാനുള്ള ഫേഷ്യലാണ് പ്ലാറ്റിനം ഫേഷ്യലെന്നു പറയാം. ഇത് ചര്‍മത്തിനടിയിലെ വിഷാംശം നീക്കം ചെയ്യും. ഇതില്‍ ഗ്ലോ സ്ക്രബ്, ജെല്‍, ക്രീം, ഫേസ് പായ്ക്ക്് എന്നിങ്ങനെയുള്ള സ്റ്റെപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖത്തെ പിഎച്ച് തോത് നില് നിര്‍ത്താനും ബ്ലാക് ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാനും പറ്റിയ ഫേഷ്യലാണിത്.
ചര്‍മത്തിന് ഊര്‍ജം നല്‍കാനുള്ള ഫേഷ്യലാണ് പ്ലാറ്റിനം ഫേഷ്യല്‍ എന്നു പറയാം. ചര്‍മത്തിലെ ഈര്‍പ്പം നില നിര്‍ത്താനും ചര്‍മം തിളങ്ങാനും ഇത്തരം ഫേഷ്യല്‍ സഹായിക്കും. ചര്‍മത്തിളക്കം വേണമെന്നുള്ളവര്‍ക്ക് ചെയ്യാവുന്ന ഫേഷ്യലാണിത്.
നോര്‍മല്‍, ഡ്രൈ സ്കിന്‍ കൂടിച്ചേര്‍ന്നവര്‍ക്ക് ഫേഷ്യലും സൂക്ഷിച്ചെടുക്കണം. ഇവരുടെ ഫേഷ്യലില്‍ ക്ലെന്‍സിംഗ്, മസാജ്, കോള്‍ഡ് കംപ്രസ് കൊണ്ടുള്ള ഫേസ് ടോണിംഗ് എന്നിവ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ചര്‍മം ഏതു തരമെന്നു തിരിച്ചറിഞ്ഞ് ഫേഷ്യല്‍ തെരഞ്ഞെടുത്താല്‍ പ്രയോജനം കൂടുതല്‍ ലഭിക്കും.



Click it and Unblock the Notifications
