Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അരി കൊണ്ടും സൗന്ദര്യസംരക്ഷണം
സൗന്ദര്യസംരക്ഷണത്തിന് ഫേസ് സ്ക്രബറുകളെ പലരും ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇവയില്‍ പലതിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.
പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചും ഫേസ് സ്ക്രബറുകള്‍ ഉണ്ടാക്കാം. ഇതില്‍ ഒന്നാണ് അരി. ഭക്ഷ്യവസ്തുവായ അരി ഉപയോഗിച്ചും നമുക്ക് ഫേസ് സ്ക്രബുകള്‍ ഉണ്ടാക്കാനാകും.

അരിയും തേനും ചേര്‍ത്ത് സ്ക്രബറാക്കാം. തരിയുള്ള അരിപ്പൊടിയും തേനും ചേര്‍ത്ത് മുഖത്ത് സ്ക്രബ് ചെയ്യുക. ഇത് മുഖക്കുരു മാറ്റാനും സണ്‍ടാന്‍ കളയാനും സഹായിക്കുന്ന സ്ക്രബറാണ്.
ബേക്കിംഗ് സോഡയും അരിപ്പൊടിയും ചേര്‍ത്തും സ്ക്രബറുണ്ടാക്കാം. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് പറ്റിയ നല്ല സ്ക്രബറാണ് ഇത്. അരിപ്പൊടിയില്‍ അല്പം തേനും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേര്‍ത്ത് സ്ക്രബറാക്കാം.
തക്കാളിയും അരിപ്പൊടിയും ചേര്‍ത്തും നല്ല സ്ക്രബറാക്കാം. തക്കാളി നല്ലപോലെ ഉടയ്ക്കുക. അരി വെള്ളത്തിലിട്ടു കുതിര്‍ത്തി അരയ്ക്കുക. തക്കാളിയും അരിയും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തിടാം. മുഖക്കുരു മാറാനും ബ്ലാക്്, വൈറ്റ് ഹെഡ്സ് മാറാനും ഇത് നല്ലൊരു ഫേസ് സ്ക്രബറാണ്.
അരിപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് അരയ്ക്കുക. ഇതില്‍ പുളിയുള്ള തൈര് ചേര്‍ത്ത് മുഖത്തിടാന്‍ പറ്റിയ ഫേസ് സ്ക്രബറുണ്ടാക്കാം. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാനും മുഖം വരണ്ടുപോകാതിരിക്കാനും സഹായിക്കുന്ന ഒരു സ്ക്രബറാണ് ഇത്.
അരിപ്പൊടിയും ആപ്പിള്‍ സിഡാര്‍ വിനെഗറും പാലും ചേര്‍ത്തും നല്ല ഫേസ് സ്ക്രബറുണ്ടാക്കാം. അല്പം അരിപ്പൊടിയില്‍ രണ്ടു തുള്ളി ആപ്പിള്‍ സിഡാര്‍ വിനെഗറും നാലു തുള്ളി പാലും ചേര്‍ത്ത് ഫേസ് സ്ക്രബറാക്കാം. ഇത് മുഖത്തു പുരട്ടി അല്പസമയം സ്ക്രബ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
തികച്ചും പ്രകൃതിദത്ത മാര്‍ഗവും വലിയ പണച്ചെലവില്ലാത്തതുമാണ് ഇത്തരം ഫേസ് സ്ക്രബറുകള്‍. ഇവ പരീക്ഷിച്ചു നോക്കൂ.



Click it and Unblock the Notifications
