Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുഖം പെട്ടെന്നു തിളങ്ങാന്‍ ഫേസ് പായ്ക്കുകള്‍
ചിലപ്പോള്‍ പാര്‍ട്ടികള്‍ക്കോ ആഘോഷങ്ങള്‍ക്കോ പോകാന്‍ മുന്‍കൂട്ടി തയ്യാറാകാന്‍ പറ്റിയെന്നു വരില്ല. തലേ ദിവസം കണ്ണാടിയില്‍ നോക്കുമ്പോഴായിരിക്കും മുഖം എത്ര മോശമായെന്നു തോന്നുക. ഇൗ പ്രശ്നത്തിനുള്ള പരിഹാരമാണ് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ പറ്റിയ താല്‍ക്കാലിക ഫേസ് പായ്ക്കുകള്‍.
ഇവ എളുപ്പം തയ്യാറാക്കാമെന്നു മാത്രമല്ല, പ്രകൃതിദത്തമായതു കൊണ്ട് ചര്‍മത്തിന് ദോഷങ്ങളുമുണ്ടാകില്ല. ഇവ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ.

മുഖം പെട്ടെന്ന് തിളങ്ങണോ?
മുഖക്കുരുവുള്ളവര്‍ക്ക് കുക്കുമ്പര്‍ കൊണ്ട് ഫേസ് പായ്ക്കുണ്ടാക്കാം. കുക്കുമ്പര്‍ നല്ലപോലെ അരച്ച് ഇതില്‍ അല്പം പാല്, ചെറുനാരങ്ങാ നീര് എന്നിവ ചേര്‍ക്കുക. ഇത് മുഖം കഴുകി തുടച്ച ശേഷം മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് തിളക്കം ലഭിക്കും.

മുഖം പെട്ടെന്ന് തിളങ്ങണോ?
നല്ല പഴുത്ത പഴമുണ്ടെങ്കില്‍ മുഖത്തിന് താല്‍ക്കാലിക തിളക്കവും ഭംഗിയും നല്കാന് ബുദ്ധിമുട്ടില്ല. പഴുത്ത പഴം ഉടച്ച് അല്പം ഒലീവ് ഓയില്‍, പനിനീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്പം കഴിഞ്ഞ് കഴുകിക്കളയാം. മുഖത്തെ ടാന്‍ മാറ്റാനും ചുളിവുകള്‍ മാറ്റാനും പറ്റിയൊരു ഫേസ് പായ്ക്കാണിത്. മുഖചര്‍മത്തിന് ഈര്‍പ്പവും നല്‍കും.

മുഖം പെട്ടെന്ന് തിളങ്ങണോ?
മുഖത്തിന് തിളക്കം നല്കാന് എളുപ്പമുള്ള ഒരു വഴിയാണ് ഒലീവ് ഓയില്‍ കൊണ്ട് മസാജ് ചെയ്യുകയെന്നത്. പ്രത്യേകിച്ച് വരണ്ട ചര്‍മമുള്ളവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ലൊരു മസാജാണിത്. അല്പം ഒലീവ് ഓയില്‍ എടുത്ത് നല്ലപോലെ മസാജ് ചെയ്യുക. ഇത് മുഖത്തിന് തിളക്കം നല്‍കും. മുഖത്തെ വരള്‍ച്ച മാറ്റുകയും ചെയ്യും.

മുഖം പെട്ടെന്ന് തിളങ്ങണോ?
മുള്‍ത്താണി മിട്ടി, കടലമാവ് എന്നിവയും മുഖത്തിന് താല്‍ക്കാലികമായി തിളക്കം നല്‍കും. മുള്‍ത്താണി മിട്ടി പനിനീരിലും കടലമാവ് തൈരിലും കലര്‍ത്തി ഉപയോഗിക്കാം. ഇവ മുഖത്തിട്ട് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം.
ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ. തിരക്കിലൊരു ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശനം ഒഴിവാക്കാം.

മുഖം പെട്ടെന്ന് തിളങ്ങണോ?
പപ്പായയും മുഖത്തിന് തിളക്കം ലഭിയ്ക്കാന്‍ വളരെ നല്ലതാണ്. പപ്പായ നല്ലപോലെ ഉടച്ച് ഇതില്‍ പാല്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ക്കുക. ഇത് മുഖത്തു തേച്ച് അല്പനേരം മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം. പപ്പായ മുഖത്തിന് തിളക്കം നല്‍കുക മാത്രമല്ല, ചര്‍മം വലിയുന്നത് തടയുകയും ചെയ്യും.



Click it and Unblock the Notifications
