Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കടലമാവു കൊണ്ട് ഫേസ് മാസ്കുകള്‍
പ്രകൃതിദത്ത സൗന്ദര്യസംരക്ഷണമാര്‍ഗങ്ങളില്‍ കടലമാവിന് പ്രധാന സ്ഥാനമുണ്ട്. നമ്മുടെ മുതുമുത്തശ്ശിമാരുടെ കാലം മുതല്‍ പിന്തുടര്ന്നു പോന്ന സൗന്ദര്യസംരക്ഷണമാര്ഗമാണിത്.
ഫേസ് സ്ക്രബറായും ഫേസ് മാസ്കായും സോപ്പിനു പകരമായുമെല്ലാം ഇത് ഉപയോഗിക്കാം. കടലമാവു കൊണ്ടുണ്ടാക്കാവുന്ന ഫേസ് മാസ്കുകളെക്കുറിച്ച് അറിയൂ.

മഞ്ഞള്‍, കടലമാവ് എന്നിവ ഉപയോഗിച്ച് ഫേസ് മാസ്കുണ്ടാക്കാം. ഇൗ ഫേസ് മാസ്ക് മുഖത്തിന് നിറം നല്‍കുക മാത്രമല്ല, ചര്‍മത്തിളക്കം നല്‍കുകയും ചെയ്യും.
കടലമാവും പാലു ചേര്‍ത്തു നല്ലൊരു ഫേസ മാസ്കുണ്ടാക്കാം. കടലമാലില് പാല് ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. ഇതില്‍ അല്പം തേന്‍ ചേര്‍ക്കുകയുമാവാം. തേനും പാലും മുഖം വരണ്ടുപോവാതെ സൂക്ഷിക്കും. കടലമാവിനൊപ്പം പാലും തേനും കൂടിയാകുമ്പോള്‍ മുഖത്തിന് തിളക്കം വര്‍ദ്ധിക്കുകയും ചെയ്യും.
ബദാം അരച്ചതും കടലമാവും ചെറുനാരങ്ങാ നീരും ചേര്‍ത്തും ഫേസ് മാസ്കുണ്ടാക്കാം. ചെറുനാരങ്ങയിലെ ആന്റി ഓക്സിഡന്റുകളും ബദാമിലെ വൈറ്റമിന്‍ ഇയും ചേര്‍ന്ന് ഇത് ചര്‍മത്തിനു ചേര്‍ന്ന നല്ലൊരു പായ്ക്കാവും. നല്ലൊരു ഫേസ് സ്ക്രബറായും ഇത് ഉപയോഗിക്കാം.
മുഖക്കുരുവിന് കടലമാവും മുട്ടയും ചേര്‍ന്ന മിശ്രിതം കൊണ്ട് പായ്ക്കുണ്ടാക്കാം. അല്പം മുട്ടവെള്ള എടുത്ത് ഇത് നല്ലപോലെ ഉടച്ച് കടലമാവില്‍ ചേര്‍ത്തിളക്കാം. ഈ മിശ്രിതം മുഖത്തിട്ട് ഉണങ്ങുമ്പോള്‍ കഴുകിക്കളയുകയുമാവാം. മുഖത്തെ എണ്ണമയം നീക്കാന്‍ സഹായിക്കുന്ന നല്ലൊരു മിശ്രിതമാണിത്.
കടലമാവ് തൈരും ചേര്‍ത്ത് മുഖത്തിടുന്നത് മുഖചര്‍മത്തിന് കുളിര്‍മ നല്‍കും. പ്രത്യേകിച്ച് വെയിലിലും മറ്റു പോയി വന്നാലുള്ള കരുവാളിപ്പു മാറ്റുവാനുള്ള നല്ലൊരു വഴിയാണിത്.
വല്ലാതെ വരണ്ട ചര്‍മമുള്ളവര്‍ കടലമാവില്‍ അല്പം ബദാം ഓയിലോ ഒലീവ് ഓയിലോ ചേര്‍ത്തുപയോഗിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
