Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വൈറ്റ് ഹെഡ്സ് അകറ്റാം

ബട്ടര് ഫ്രൂട്ട് അഥവാ അവോക്കാഡോ റവയുമായി ചേര്ത്ത് ഫേസ് മാസ്കായി ഉപയോഗിക്കാം. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് ഉണങ്ങിക്കഴിയുമ്പോള് കഴുകിക്കളയാം. വൈറ്റ് ഹെഡ്സ് പടരാതിരിക്കുന്നതിനും മുഖത്തെ പാടുകള് മായ്ക്കുന്നതിനും പറ്റിയ ഫേസ് മാസ്കാണിത്.
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും തേനും കടലമാവും ചേര്ത്ത് മുഖത്തിടുന്നത് വൈറ്റ് ഹെഡ്സ് മാറ്റാന് സഹായിക്കും. ഇത് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഓറഞ്ച് തൊലി ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും തേന് ചര്മം വലിഞ്ഞുതൂങ്ങാതിരിക്കാനും സഹായിക്കും.
തൈര് ഉപയോഗിച്ചും വൈറ്റ് ഹെഡ്സിനുള്ള ചികിത്സ ചെയ്യാം. തൈര് ബദാം പൊടിയുമായി കൂട്ടിച്ചേര്ത്ത് മുഖത്തു മസാജ് ചെയ്യാം. ഇത് മുഖചര്മം വൃത്തിയാക്കുകയും വൈറ്റ്ഹെഡ്സ് അകറ്റുകയും ചെയ്യും.
സ്ട്രോബെറിയും തക്കാളിയും കൂട്ടിച്ചേര്ത്ത് മുഖത്തുപുരട്ടുന്നത് വൈറ്റ് ഹെഡ്സ് അകറ്റാന് നല്ലതാണ്. ഈ മിശ്രിതം കൊണ്ട് മുഖം മസാജ് ചെയ്ത ശേഷം ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം.
കര്പ്പൂര തുളസിയും പപ്പായയും കൂട്ടിച്ചേര്ത്ത് മുഖത്തിടുന്നത് വൈറ്റ്ഹെഡ്സ് അകലാന് സഹായിക്കും. മുഖത്തെ മൃചകോശങ്ങള് നീക്കുന്നതിനും ബാക്ടീരിയകളെ നശിപ്പിക്കാനും ഈ മിശ്രിതം നല്ലതാണ്.
ധാരാളം വെള്ളം കുടിയ്ക്കുന്നതും മുഖത്ത് ആവി പിടിക്കുന്നതും വൈറ്റ് ഹെഡ്സ് അകറ്റാന് സഹായിക്കുന്ന ചില മാര്ഗങ്ങളാണ്.



Click it and Unblock the Notifications
