Latest Updates
-
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം
കാല് വിണ്ടുപൊട്ടുന്നോ, പരിഹാരമിതാ
കാലുകള്‍ വിണ്ടുകീറുന്നത് പലരുടേയും പ്രശ്നമാണ്. പ്രത്യേകിച്ച് മഞ്ഞുകാലത്താണ് ഈ പ്രശ്നം കൂടുതല്‍ അനുഭവപ്പെടുക. വേണ്ട രീതിയില്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഈ പ്രശ്നം വല്ലാതെ വഷളാകാനും സാധ്യതയുണ്ട്.
പലതരം ക്രീമുകളും ഓയിന്റ്മെന്റുകളും ഇതിനുള്ള പ്രശ്നപരിഹാരമെന്ന നിലയില്‍ ലഭിക്കുമെങ്കിലും ഇത് ചിലപ്പോള്‍ പൂര്‍ണമായും ഫലം കണ്ടില്ലെന്നു വരും. ഇവയുടെ ഉപയോഗം നിര്‍ത്തിയാല്‍ വീണ്ടും ഈ പ്രശ്നം തിരിച്ചെത്തുകയും ചെയ്യും.
വിണ്ടുപൊട്ടിയ കാലുകള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രശ്നപരിഹാരങ്ങളുണ്ട്.

ഉപ്പ്, ചെറുനാരങ്ങാനീര്, ഗ്ലിസറിന്‍, പനിനീര് എന്നിവ ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തുക. കാല് ഈ വെള്ളത്തില്‍ 15 മിനിറ്റ് ഇറക്കി വയ്ക്കണം. അല്പസമയം കഴിയുമ്പോള്‍ ഉപ്പുറ്റിയിലെ തൊലി പ്യൂമിക് സ്്റ്റോണ്‍ ഉപയോഗിച്ചോ സ്ക്രബര്‍ ഉപയോഗിച്ചോ ഉരച്ചു കഴുകുക. കാലുകള്‍ വൃത്തിയായി കഴുകി തുടയ്ക്കുക.
പിന്നീട് ഗ്ലിസറിന്‍, പനിനീര്, ചെറുനാരങ്ങാനീര് എന്നിവ തുല്യഅളവില്‍ യോജിപ്പിച്ച് ഉപ്പുറ്റിയില്‍ പുരട്ടാം. ഇത് അല്പനേരം കാലില്‍ തന്നെ വയ്ക്കാന്‍ ശ്രദ്ധിക്കണം. കാലില്‍ വേണെങ്കില്‍ സോക്സിട്ടു നടക്കാം. ഈ മാര്‍ഗം അടുപ്പിച്ചു ചെയ്യണം.

രാത്രി കിടക്കാന്‍ നേരത്ത് ഉപ്പുറ്റിയില്‍ ഓയില്‍ മസാജ് ചെയ്യുന്നതും നല്ലതാണ്. വെളിച്ചെണ്ണ, എള്ളെണ്ണ, ബദാം ഓയില്‍ എന്നിവ ഇതിന് ഉപയോഗിക്കാം. ഇതിന് ശേഷം സോക്സിട്ട് കിടക്കാം.

പഴവര്‍ഗങ്ങള്‍ കൊണ്ടും ഉപ്പുറ്റിയില്‍ മസാജ് ചെയ്യാം. പഴം ഉടച്ച് ഉപ്പുറ്റിയില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ബട്ടര്‍ ഫ്രൂട്ട്, പഴം എന്നിവ ഉടച്ചുചേര്‍ത്ത് അല്പം വെളിച്ചെണ്ണയോ തേങ്ങാപ്പാലോ ചേര്‍ത്തും ഉപ്പുറ്റിയില്‍ പുരട്ടി മസാജ് ചെയ്യാം. ബട്ടര്‍ ഫ്രൂട്ടിന് പകരം പഴുത്ത പപ്പായയും ഉപയോഗിക്കാം. ധാതുക്കളും വൈറ്റമിനുകളും അടങ്ങിയ മിശ്രിതമാണിത്. വരണ്ട ചര്‍മത്തിനുള്ള ഏറ്റവും നല്ല പ്രതിവിധി.

സ്ഥിരമായി കാല് വിണ്ടുപൊട്ടുന്ന പ്രശ്നമുള്ളവരാണെങ്കില്‍ ദിവസവും കാലിലെ ഉപ്പുറ്റി സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. കെമിക്കലുകള്‍ അടങ്ങിയ ഉല്പന്നങ്ങള്ക്ക് പകരം അരിപ്പൊടി പോലുള്ള സ്ക്രബറുകള്‍ ഉപയോഗിക്കാം. അല്പം അരിപ്പൊടിയില്‍ തേനും ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത് പേസ്റ്റാക്കി ഉപയോഗിക്കാം. വല്ലാതെ ആഴത്തില്‍ വിണ്ടുപൊട്ടിയിട്ടുണ്ടെങ്കില് ബദാം, ഒലീവ് ഓയിലുകളും ചേര്‍ക്കാം.

പല മാര്‍ഗങ്ങളും ഉപയോഗിച്ചിട്ടും ഫലം കണ്ടില്ലെങ്കില്‍ മെഴുക് ചികിത്സ ചെയ്യാം. പാരഫിന്‍ വാക്സാണ് ഇതിന് ഉപയോഗിക്കുന്നത്. നമ്മുടെ സാധാരണ മെഴുകുതിരി തന്നെ പാരഫിന്‍ വാക്സാണ്. കാല് ചൂടുവെള്ളത്തില്‍ ഉരച്ച് കഴുകുക. മെഴുക് ഉരുക്കി അല്പം കടുകെണ്ണയും ചേര്‍ത്ത് ഇളം ചൂടോടെ ഉപ്പുറ്റിയില്‍ പുരട്ടുക. ഇതിന് ശേഷം സോക്സ് ധരിക്കാം. ഇത് അല്പസമയം കാലില്‍ വയ്ക്കുകയും വേണം. അടുപ്പിച്ചു ചെയ്താല്‍ ഈ മാര്‍ഗം ഫലം കാണും.



Click it and Unblock the Notifications
