Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കോസ്മെറ്റ്ക്സ് മാറ്റുന്നത് ഗുണമോ ദോഷമോ?
സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പഞ്ഞമില്ലാത്ത കാലമാണിത്. പല ബ്രാന്റുകളുടെ പലതരം കോസ്മെറ്റിക്കുകള്‍ ലഭിയ്ക്കും. പോരാത്തതിന് ഇവയെ പ്രോത്സാഹിപ്പിക്കാന്‍ സിനിമാതാരമടക്കമുള്ള പരസ്യതാരങ്ങളും.
ഏതു വാങ്ങണം, ഇപ്പോള്‍ ഉപയോഗിക്കുന്നത് മാറ്റിയാലോ എന്നിങ്ങനെ സംശയങ്ങളുണ്ടാകുന്നതും സ്വാഭാവികം.
കോസ്മെറ്റിക്സ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ,

പരസ്യത്തില്‍ കണ്ടതു കൊണ്ടായില്ല, പലതരം ചര്‍മങ്ങള്‍ക്ക് പലതരം കോസ്മെറ്റിക്കുകളാണ് ചേരുക. ഒരാള്‍ക്ക് ചേരുന്നത് മറ്റൊരു തരം ചേരണമെന്നില്ല.
ഉപയോഗിക്കുന്ന ക്രീമുകളും മറ്റും നിങ്ങള്‍ക്ക് ചേരുന്നതല്ലെങ്കില്‍, ഗുണം തരുന്നില്ലെങ്കില്‍ ഇവ മാറ്റാന്‍ മടിക്കേണ്ടതുമില്ല. എന്നാല്‍ എപ്പോഴുമെപ്പോഴും ക്രീമുകള്‍ മാറ്റുന്നത് നല്ല പ്രവണതല്ല.
20 വയസില്‍ ഉപയോഗിക്കുന്ന ക്രീം 40 വയസിലും ഗുണം ചെയ്യണമെന്നില്ല. പ്രായമേറുന്തോറും ചര്മവ്യത്യാസങ്ങള് മനസിലാക്കി ഇതിനനുസരിച്ചുള്ള ക്രീമുകള്‍ ഉപയോഗിക്കുക.
ക്രീമുകളുടെ വിലയേക്കാള്‍ ഗുണത്തിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്. സാധാരണ വില കൂടുതലെങ്കില്‍ ഗുണവും കൂടുതലായിരിക്കും. ചര്‍മത്തിന്റെ കാര്യത്തില്‍ ഗുണത്തിന്റെ പേരില്‍ വിട്ടുവീഴ്ചകള്‍ വേണ്ട. ഇത് ചര്‍മാരോഗ്യത്തെയും സൗന്ദര്യത്തെയുമാണ് ബാധിക്കുക.
എപ്പോഴും നല്ല ബ്രാന്റിന്റെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങാന്‍ ശ്രമിക്കുക. വില കുറയുന്തോറും ഇതിന് ഒരു നിശ്ചിത ഗ്യാരണ്ടി നല്‍കാനാവും. കോസ്മെറ്റിക്സ് വാങ്ങുന്നതു കൊണ്ടായില്ല, ഇവ എപ്രകാരം ഉപയോഗിക്കുന്നുവെന്നതും വളരെ പ്രധാനമാണ്. ഇവയിലുള്ള നിര്‍ദേശപ്രകാരം തന്നെ ഇവ ഉപയോഗിക്കേണ്ടത് ഫലം ലഭിക്കാന്‍ വളരെ പ്രധാനമാണ്.
ചില ഉല്പന്നങ്ങള് ചിലര്‍ക്ക് അലര്‍ജി പോലുള്ള പ്രശ്നങ്ങളുണ്ടാക്കും. വില കൂടുതല്‍ കൊടുത്ത് വാങ്ങിയെന്നു കരുതി ഇവ വീണ്ടും ഉപയോഗിക്കാന്‍ ശ്രമിക്കരുത്. ഉള്ള ചര്‍മം നശിപ്പിക്കാനേ ഇത് ഉപകരിക്കൂ.



Click it and Unblock the Notifications
