Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
കോള്‍ഡ് ക്രീം, വിവിധ ഉപയോഗങ്ങള്‍
മഞ്ഞുകാലത്തിന്റെ കുളിര് അനുഭവിക്കാന്‍ സുഖം തന്നെയാണ്. എന്നാല്‍ ചര്‍മത്തിന് ഇത് അത്ര നല്ല കാലമല്ല. ചര്‍മം വരണ്ടതാക്കുന്ന കാലമാണിത്. വരണ്ട ചര്‍മമുള്ളവരുടെ കാര്യം പറയുകയും വേണ്ട.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയോജനപ്പെടുക കോള്‍ഡ് ക്രീമുകളാണ്. ഇവ ഒരു വിധത്തിലല്ല, പല വിധത്തിലും പ്രയോജനപ്പെടുത്താവുന്നതേയുള്ളൂ. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നു മാത്രം. കോള്‍ഡ് ക്രീമം ഏതെല്ലാം വിധത്തില്‍ ഉപയോിക്കാമെന്നും ഇത് ഏതു രീതിയില്‍ ഉപയോഗിക്കണമെന്നും അറിയൂ.

ഇത്തരം കോള്‍ഡ് ക്രീമിന് എണ്ണമയം കൂടുതലാണ്. പകല്‍ പുരട്ടിയാല്‍ ചര്‍മത്തില്‍ പൊടിയും അഴുക്കും പിടിക്കാന്‍ ഇട വരുത്തും. രാത്രി ഇവ പുരട്ടി കിടക്കുന്നതാണ് കൂടുതല്‍ ഗുണകരം. ഇതിലെ ഈര്‍പ്പം ചര്‍മം ആഗിരണം ചെയ്യുകയും ചര്‍മം കൂടുതല്‍ മൃദുവായി സൂക്ഷിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.
കൈമുട്ടുകളിലേയും കാല്‍മുട്ടുകളിലേയും ചര്‍മമായിരിക്കും കൂടുതല്‍ ചുളിഞ്ഞ് വൃത്തികേടാവുന്നത്. ഇത്തരം സ്ഥലങ്ങളില്‍ കോള്‍ഡ് ക്രീം പുരട്ടി നല്ലപോലെ മസാജ് ചെയ്യുക. വരണ്ട ചര്‍മമുള്ളവര്‍ ദിവസത്തില്‍ ഒന്നുരണ്ടു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും.
മേക്കപ്പ് റിമൂവര്‍ ഇല്ലെങ്കില്‍ മേക്കപ്പ് നീക്കാനും കോള്‍ഡ് ക്രീം ഉപയോഗിക്കാം. ഇത് പഞ്ഞിയില്‍ എടുത്ത് മേക്കപ്പ് തുടച്ചു നീക്കുക. എന്നാല്‍ ഈ ഒരു മാര്‍ഗം എപ്പോഴും പരീക്ഷിക്കുന്നത് നല്ലതല്ല.
പുരുഷന്മാര്ക്ക് കോള്‍ഡ് ക്രീം ഷേവിംഗ് ക്രീമിനു പകരം ഉപയോഗിക്കാം. മഞ്ഞുകാലത്ത് ഇത് ചര്‍മത്തിനും നല്ലതാണ്.
ഉപ്പുറ്റികള്‍ വിണ്ടുകീറുന്ന പ്രശ്നം പലര്‍ക്കുമുണ്ട്. ഇതിനൊരു നല്ല പരിഹാരമാണ് കോള്‍ഡ് ക്രീമുകള്‍. ഇവ ഉപ്പുറ്റിയില്‍ പുരട്ടി സോക്സിട്ട് രാത്രി കിടക്കുന്നത് ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കും.
മുഖത്തു മാത്രമല്ല, കൈകാലുകളിലും മഞ്ഞുകാലത്ത് മോയിസ്ചറൈസറിനു പകരം കോള്‍ഡ് ക്രീം ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
വാക്സിംഗ് ചെയ്തു കഴിഞ്ഞാല്‍ ചെയ്ത ഭാഗത്ത് വേദന അനുഭവപ്പെടുന്നത് സാധാരണയാണ്. കോള്‍ഡ് ക്രീം പുരട്ടുന്നത് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്. ഇതുപോലെ പുരികം ത്രെഡ് ചെയ്ത ശേഷം കോള്‍ഡ് ക്രീം പുരട്ടുന്നതും ഗുണം ചെയ്യും.
കോള്‍ഡ് ക്രീമിന്റെ വിവിധ ഉപയോഗങ്ങള്‍ പിടികിട്ടിയില്ലേ. ഇവ ചില സന്ദര്‍ഭങ്ങളിലെങ്കിലും നിങ്ങള്‍ക്കു പ്രയോജനം ചെയ്യും.



Click it and Unblock the Notifications
