Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഐശ്വര്യയുടെ സൗന്ദര്യവഴികള്‍
ഇന്ത്യയുടെ സൗന്ദര്യപ്രതീകമെന്നു പറയുമ്പോള്‍ ആരുടെ നാവിന് തുമ്പിലും പെട്ടെന്നു വരുന്ന പേരായിരിക്കും ഐശ്വര്യ റായ് എന്നത്. ലോകസുന്ദരിപ്പട്ടം ലഭിച്ചതു മുതല്‍ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്ക്കുന്ന ഈ സുന്ദരി ഇപ്പോഴും എല്ലായിടത്തും ശ്രദ്ധകേന്ദ്രമാണെന്നതാണെന്നാണ് വാസ്തവം.
സുന്ദരിപ്പട്ടം നേടിയിട്ട് 20ളം വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ ഇവര്‍ പ്രശസ്തയായ നടിയും മോഡലുമായി അന്താരാഷ്ടവേദികളില് പോലും ശ്രദ്ധ നേടി. അഭിഷേക് ബച്ചനെ വിവാഹം ചെയ്ത് ബച്ചന് കുടുംബത്തിലെ മരുമകളായി. കൊച്ച് ആരാധ്യയുടെ അമ്മയായി.
തിരശീലയില്‍ നിന്നും ഒഴിഞ്ഞു നിന്നെങ്കിലും ക്യാമറക്കണ്ണുകള്‍ എപ്പോഴും പിന്തുടരുന്ന പത്തരമാറ്റ് സൗന്ദര്യം തന്നെയാണ് ഐശ്വര്യയ്ക്കിപ്പോഴും. ഈ സൗന്ദര്യത്തിന്റെ രഹസ്യമറിയണമെന്നുണ്ടോ. എങ്കില്‍ വായിക്കൂ,

ചര്‍മസൗന്ദര്യത്തിനു വേണ്ടി ആര്‍ക്കും പിന്തുടരാവുന്ന ഒരു സൗന്ദര്യമാര്ഗം ഇവര്‍ക്കുണ്ട്. ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണിത്. ഇതിവരുടെ ചര്‍മഭംഗിയെ സംരക്ഷിക്കുന്നു.

കടലമാവും ഐശ്വര്യയുടെ സൗന്ദര്യരഹസ്യത്തില്‍ പെട്ട ഒന്നു തന്നെയാണ്. കടലമാവും പാലും ചേര്‍ന്ന ഫേസ് പായ്ക്ക് സൗന്ദര്യം സംരക്ഷിക്കുന്ന ഒരു പ്രധാന ഘടകം തന്നെ.

മേക്കപ്പണിഞ്ഞ ചര്‍മത്തിന്റെ ക്ഷീണം മാറ്റാന്‍ കുക്കുമ്പര്‍ പായ്ക്കും ഐശ്വര്യ മുഖത്തിടാറുണ്ട്.

പൊസറ്റീവ് ചിന്തകളും എനര്‍ജിയും സൗന്ദര്യത്തിന് മാറ്റേകുമെന്ന് ഐശ്വര്യ കരുതുന്നു. നല്ല മനസും നല്ല മുഖത്തിന് പ്രധാനമാണ്.

മനോഹരമായ മുടിയ്ക്ക് വെളിച്ചെണ്ണ കൊണ്ടുള്ള മസാജാണ് ഐശ്വര്യ സ്വീകരിക്കുന്ന ഒരു മാര്‍ഗം.

സൗന്ദര്യസംരക്ഷണത്തിന് ഫേഷ്യലിനെ ആശ്രയിക്കുന്ന ഇവരുടെ പ്രിയപ്പെട്ട ഫേഷ്യല്‍ വൈന്‍ ഫേഷ്യലാണ്.



Click it and Unblock the Notifications
