Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ബേബി ക്രീം മുതിര്‍ന്നവര്‍ക്ക് നന്നോ?
ബേബി ക്രീം, ലോഷന്‍, സോപ്പ് തുടങ്ങിയവയെല്ലാം ബേബികള്ക്കുള്ളതാണെങ്കിലും ഇവ ഉപയോഗിക്കുന്ന മുതിര്‍ന്നവരും കുറവല്ല. ഇവ പൊതുവെ ഗുണനിലവാരമുള്ളവയും ചര്‍മത്തിന് നല്ലതാവുകയും ചെയ്യുമെന്ന വിശ്വാസമാണ് ഇതിനു പുറകില്‍. ഇവ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
ബേബി ക്രീമില്‍ മറ്റുള്ള ക്രീമുകളെ അപേക്ഷിച്ച് മോയിസ്ചറൈസര്‍ കൂടുതലായിരിക്കും. ഇത് തീര്‍ച്ചയായും ചര്‍മത്തിന് നല്ലതുമാണ്.
എന്നാല്‍ ഇത് വരണ്ട ചര്മമുള്ളവര്ക്കാണ് ഗുണം ചെയ്യുക. ബേബി ക്രീമില്‍ എണ്ണയുടെ അംശം കൂടുതലായതു കൊണ്ട് എണ്ണമയമുള്ള ചര്‍മത്തിന് ഇത് യോജിച്ചതല്ല. മുഖക്കുരു പോലുള്ള പ്രശ്നങ്ങളുണ്ടാകാന്‍ ഇത് കാരണമാകും.

ബേബി ഷാംപൂ വീര്യം കുറഞ്ഞതാണെന്നതു ശരിയാണ്. ഇത് മുടിയ്ക്കു നല്ലതുമാണ്. എന്നാല്‍ മുടിയില്‍ അഴുക്കും പൊടിയും കൂടുതലുണ്ടെങ്കില്‍ ഇത് മുഴുവന്‍ നീക്കം ചെയ്യാന്‍ ഇത്തരം ഷാംപൂ കൊണ്ട് സാധിച്ചെന്നു വരില്ല. താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും ഇവ സഹായകമായെന്നു വരില്ല.
ബേബി സോപ്പുകള്‍ ഏതു തരം ചര്‍മമുള്ളവര്‍ക്കും ഉപയോഗിക്കാമെന്ന ഗുണമുണ്ട്. ഇതില്‍ കെമിക്കലുകളുടെ അംശം തീരെ കുറവാണെന്നതു മാത്രമല്ല, ചര്‍മം വരണ്ടുപോകുന്നത് തടയുകയും ചെയ്യും.
ബേബി ഓയിലിനും ഈ ഗുണം തന്നെയാണ് ഉള്ളത്. ഇത് ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മം മൃദുവാക്കാന്‍ സഹായിക്കും.
കുട്ടികള്‍ക്കായുള്ള സണ്‍സ്ക്രീന്‍ ലോഷനുകളും ഉണ്ട്. എന്നാല്‍ ഇത് മുതിര്‍ന്നവര്‍ക്ക് എല്ലാ രീതിയിലും ഗുണകരമാണെന്നു പറയാനാവില്ല. പ്രത്യേകിച്ച് കട്ടി കൂടിയ ചര്‍മമുള്ളവര്‍ക്ക്. കടുത്ത വെയിലിലും ഇത് ചിലപ്പോള്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെട്ടെന്നു വരില്ല.



Click it and Unblock the Notifications
