Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രായം പറയൂ, സൗന്ദര്യമാര്ഗം പറയാം
സൗന്ദര്യസംരക്ഷണത്തില്‍ അല്പമെങ്കിലും ശ്രദ്ധ കൊടുക്കാത്തവര്‍ ഉണ്ടാകില്ല. എത്ര പ്രായമായാലും സൗന്ദര്യത്തിന് മങ്ങലേല്ക്കാതിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുകയും ചെയ്യും.
എന്നാല്‍ ഓരോ പ്രായത്തിലും പാലിക്കേണ്ട സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങള്‍ വ്യത്യസ്തമാണ്. 20 സൗന്ദര്യസംരക്ഷണമല്ല, 40 വയസുള്ളവര്‍ ചെയ്യേണ്ടത്. ഒരോ പ്രായത്തിലും ചെയ്യേണ്ട ചര്‍മസംരക്ഷണം വ്യത്യസ്തമാണ്.

20കളില്‍ മുഖക്കുരു അടക്കമുള്ള പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ കൂടുതല്‍ കെമിക്കലുകളുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നത് ചര്‍മം കേടാകാന്‍ ഇട വരുത്തുകയാണ് ചെയ്യുക. ഹെര്‍ബല്‍ രീതികള്‍ ഈ സമയത്ത് ഗുണം ചെയ്യും. മഞ്ഞള്‍, പുതിന, കുക്കുമ്പര്‍ തുടങ്ങിയവ സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാം. ഫ്രൂട്ട് മോയിസ്ചറൈസര്‍ ഗുണം ചെയ്യും.
30കളിലാണ് ചര്‍മത്തിന് വ്യത്യാസങ്ങള്‍ വരാന്‍ തുടങ്ങുന്നത്. മുഖത്ത് ഈര്‍പ്പം നില നിര്‍ത്താന്‍ ഉപയോഗിക്കുന്ന ക്രീമുകള്‍ ഉപയോഗിക്കാം. കാരണം ചര്‍മത്തിന് പ്രായം തോന്നാതിരിക്കാന്‍ ഇത് വളരെ പ്രധാനമാണ്. മുഖത്തു മസാജ് ചെയ്യുന്നതും സ്റ്റീം ചെയ്യുന്നതും ഈ സമയത്ത് ഉപകരിക്കും.
40കളില്‍ ചര്മകാര്യത്തില് പ്രത്യേക ശ്രദ്ധ വേണം. ഈ പ്രായത്തില്‍ ഫ്രൂട്ട് ബേസുള്ള ക്രീം, ജെല്‍ എന്നിവ ഉപയോഗിക്കാം. പ്രായം കൂടുന്തോറും ആവി പിടിയ്ക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. തണുത്ത പാല്, കുക്കുമ്പര്‍ ജ്യൂസ്, പപ്പായ, പഴം തുടങ്ങിയവ കൊ ുള്ള ഫേസ് മാസ്കുകള്‍ ഉപയോഗിക്കുന്നത് ഈ പ്രായത്തില്‍ ഗുണം ചെയ്യും.
ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്നതാണ് കറ്റാര്‍ വാഴ. ഇതു കൊണ്ടുള്ള ക്രീമുകളും ഫേഷ്യലും ഗുണം ചെയ്യും. ഇതുപോലെ ഫ്രഷ് ഫ്രൂട്സ്, റോസ് തുടങ്ങിയവ കൊണ്ടുള്ള ഫേഷ്യല്‍, ഫേസ് ക്രീമുകള്‍ എന്നിവയും നല്ലതു തന്നെ.
കഴിവതും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് ഏതു പ്രായക്കാര്‍ക്കും നന്നെന്ന കാര്യവും വളരെ പ്രധാനമാണ്.



Click it and Unblock the Notifications
