Latest Updates
-
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ശുക്ര മൗഢ്യം 2026: ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
മഹാരാഷ്ട്ര യുസിസി സർവേ: ലിവ്-ഇൻ ബന്ധങ്ങളും വിവാഹവും ഇനി നിയമത്തിന്റെ പിടിയിൽ? -
വിജയദശമി നാളിലെ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്ന് ഭാഗ്യദിനമോ? സമ്പത്തും കരിയറും അറിയാം
മുഖക്കുരു തടയാനും എണ്ണ
എണ്ണമയം മുഖക്കുരുവുണ്ടാക്കുമെന്നാണ് പൊതുവെയുളള വിശ്വാസം. എന്നാല്‍ ചില എണ്ണകള്‍ മുഖക്കുരു തടയാനും സഹായിക്കുന്നുണ്ട്. ഇത്തരം എണ്ണകളെപ്പറ്റി അറിയൂ.

ടീ ട്രീ ഓയില്‍ എന്ന എണ്ണ കടകളില്‍ ലഭ്യമാണ്. ഇത് ബാക്ടീരികളെ തടയാന്‍ നല്ലതാണ്. മുഖക്കുരുവുണ്ടാക്കുന്ന ബാക്ടീരിയയ്ക്കെതിരെ ഇവ പ്രവര്‍ത്തിയ്ക്കുന്നു. ഈ എണ്ണ മുഖക്കുരുവില്‍ പുരട്ടിയാല്‍ മതിയാകും. ശുദ്ധമായ എണ്ണ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
ചന്ദനത്തൈലം മണത്തിനു മാത്രമല്ല, മുഖക്കുരു മാറുവാനും വളരെ നല്ലതാണ്. ശരീരത്തിന് ചൂടു കൂടുമ്പോഴും മുഖക്കുരുവുണ്ടാകും. ചന്ദനത്തൈലം ശരീരം തണുപ്പിക്കാന്‍ നല്ലതാണ്. ഇത് മുഖത്തു പുരട്ടുക. ചന്ദനം അരച്ചിടുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും.
ഗ്രാമ്പൂതൈലവും മുഖക്കുരുവിനുള്ള ചികിത്സയാണ്. ഇത് മുഖക്കുരുവിന് മുകളില്‍ പുരട്ടിയാല്‍ മുഖക്കുരു മാറും.
ലാവെന്‍ഡര്‍ ഓയിലും മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. മുഖക്കുരുവുണ്ടാക്കുന്ന പാടുകള്‍ മായ്ക്കാന്‍ ലാവെന്‍ഡര്‍ ഓയിലിന് കഴിയും.
ജോജോബ ഓയിലും മുഖക്കുരു പാടുകള്‍ മാറ്റുന്നതിന് സഹായിക്കുന്ന ഒന്നാണ്. മുഖക്കുരു കാരണം മുഖത്ത് പാടുകള്‍ ഉണ്ടാവുകയാണെങ്കില്‍ ഇത് പുരട്ടിയാല്‍ മതിയാകും.
ഒലീവ് ഓയിലിലെ വൈറ്റമിന്‍ ഇ മുഖക്കുരുവും മുഖക്കുരു പാടുകളും മാറ്റുന്നതിന് നല്ലതാണ്. ഇവയിലെ ആന്റി ഓക്സിഡന്റുകള്‍ മുഖക്കുരു വരാതെ തടയുകയും ചെയ്യുന്നു.
മുഖക്കുരു തടയുക മാത്രമല്ല, ഇത്തരം എണ്ണകള്‍ മുഖചര്‍മത്തെ കൂടുതല്‍ മൃദുവാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
