Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആന്റി ഏജിംഗ് ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍
ചര്‍മത്തിന് പ്രായക്കുറവ് തോന്നിക്കാനുള്ള ആന്റി ഏജിംഗ് ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണ്. പറഞ്ഞ വില കൊടുത്ത് ഇത്തരം ക്രീമുകള്‍ വാങ്ങുന്നതിന് മുന്‍പ് ഇവ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

ആന്റി ഏജിംഗ് ക്രീമുകളില്‍ നിര്‍ബന്ധമായും വേണ്ടുന്ന ചില ഘടകങ്ങളുണ്ട്. വൈറ്റമിന്‍ എ, സി, ഇ, ആല്‍ഫ ഹൈഡ്രോക്സി ആസിഡുകള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. വൈറ്റമിന്‍ എ ചര്‍മത്തിലെ ചുളിവുകളുടെ ആഴം കുറയ്ക്കുന്നു. ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും അതുവഴി ചുളിവുകള്‍ വരാതെ തടയുകയും ചെയ്യുന്ന കൊളാജന്‍ വൈറ്റമിന്‍ സിയില്‍ അടങ്ങിയിട്ടുണ്ട്. ആല്‍ഫ ഹൈഡ്രോക്സി ആസിഡുകള്‍ മൃതകോശങ്ങളെ പെട്ടെന്ന് അകറ്റുകയും ചെയ്യുന്നു.
ആന്റി ഏജിംഗ് ക്രീമുകളുടെ ശരിയായ ഗുണം ലഭിക്കണമെങ്കില്‍ ഇവയ്ക്കൊപ്പം സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുകയും വേണം.
പ്രായത്തിന് ചേര്‍ന്ന ക്രീമുകള്‍ ഉപയോഗിക്കുകയും വേണം. അല്പം പ്രായമായവരുടെ ക്രീമുകള്‍ ചെറുപ്പക്കാര്‍ക്ക് ചേര്‍ന്നെന്നു വരില്ല. അതുകൊണ്ട് ചര്‍മരോഗവിദഗ്ധന്റെ ഉപദേശപ്രകാരം ക്രീമുകള്‍ വാങ്ങുകയാണ് നല്ലത്.
വാങ്ങുന്ന ക്രീമുകള്‍ അലര്ജിയുണ്ടാക്കുന്നുണ്ടോയെന്നറിയാല് അല്പം കയ്യിലോ മറ്റോ പുരട്ടി നോക്കുന്നത് നന്നായിരിക്കും. ഇത് പുരട്ടി നോക്കി ഒരു ദിവസം കഴിഞ്ഞും അലര്‍ജി പോലുള്ള പ്രശ്നങ്ങളില്ലെങ്കില്‍ മുഖത്ത് ഉപയോഗിക്കാം.
നോണ്കൊമെഡോജെനിക്, ഹൈപ്പോഅലര്‍ജിക് എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ക്രീമുകളായിരിക്കും കൂടുതല്‍ നല്ലത്.
ക്രീമിന്റെ കവറില്‍ രേഖപ്പെടുത്തിയ പ്രകാരമോ ഡോക്ടറുടെ നിര്ദേശാനുസാരണമോ ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുക. ഇവ അടുപ്പിച്ച് ഉപയോഗിക്കുകയും വേണം. മാറി മാറി ക്രീമുകള്‍ ഉപയോഗിക്കുന്ന ശീലം കുറയ്ക്കുക.



Click it and Unblock the Notifications
