Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്രായം കൂട്ടും അസാധാരണ ഘടകങ്ങള്‍
കണ്ണാടിയില്‍ നോക്കി അല്പനേരം അമ്പരന്നു നില്‍ക്കാറുണ്ടോ. ഉള്ളതിനേക്കാള്‍ പ്രായം തോന്നുന്നതായി തോന്നുന്നുവോ. ശ്രദ്ധിക്കുക, ഒരുപക്ഷേ നിങ്ങളുടെ ചില ശീലങ്ങളായിരിക്കും ഇതിന് കാരണം.

ടിവി കാണുന്നത് പ്രായം വര്ദ്ധിപ്പിക്കുമെന്നറിയുമോ. സത്യമാണ്. ടിവിയില്‍ നിന്നും പുറപ്പെടുന്ന വികിരണങ്ങള്‍ ചര്‍മത്തില്‍ പതിയ്ക്കുകയും അതുവഴി ചര്‍മത്തിന് ക്ഷതമേല്‍ക്കുകയും ചെയ്യുന്നു. ഒരു നിശ്ചിത അകലം സൂക്ഷിച്ചു മാത്രമെ ടിവി കാണാന്‍ പാടുകയുള്ളൂ.
അന്തരീക്ഷമലിനീകരണവും പെട്ടെന്ന് പ്രായമാകാന്‍ കാരണമാകുന്നുണ്ട്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ ഇത് ഇടയാക്കുന്നു. വാഹനങ്ങളില്‍ നിന്നും പുറപ്പെടുന്ന പുകയില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തില്‍ ചുളിവു വീഴുന്നതിന് കാരണമാകുന്നു.
ദിവസവും ധാരാളം തവണ മുഖം ക്ലെന്‍സര്‍ കൊണ്ടും ഫേസ് വാഷ് കൊണ്ടും വൃത്തിയാക്കുന്നവരുണ്ട്. ഇത് ചര്‍മത്തില്‍ സ്വാഭാവികമായുണ്ടാകുന്ന എണ്ണയെയും ഈര്‍പ്പത്തെയും നശിപ്പിക്കുയാണ് ചെയ്യുന്നത്. ഇതും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിക്കും.
സ്ട്രോ ഉപയോഗിച്ച് പാനീയങ്ങള്‍ കുടിയ്ക്കുന്നത് കവിളിലും ചുണ്ടിനു ചുറ്റും പെട്ടെന്ന് ചുളിവുകള്‍ വീഴാന്‍ കാരണമാകുന്നു. ഇത്തരം ചുളിവുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകുന്നു.
ഭക്ഷണശീലങ്ങളും ചര്‍മത്തിന് പ്രായമേറ്റുന്നുണ്ട്. മധുരം കൂടുതല്‍ കഴിയ്ക്കുന്നവര്‍ക്ക് പെട്ടെന്ന് പ്രായമാകാന്‍ സാധ്യത കൂടുതലാണ്. മധുരം ഗ്ലൈക്കേഷന്‍ എന്നൊരു പ്രക്രിയയുണ്ടാക്കുന്നു. ഇത് ചര്‍മത്തിന് ഇറുക്കം നല്കുന്ന കൊളാജന്‍ എന്നൊരു വസ്തുവിനെ നശിപ്പിക്കുകയും ചെയ്യുന്നു. ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇത് ഇടയാക്കും.
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ പ്രായക്കൂടുതലിന് ഇടയാക്കുന്ന രണ്ടു കാര്യങ്ങളാണ്. ഇവ രണ്ടും ചര്‍മത്തിന്റെ സ്വാഭാവികതയ്ക്ക് മങ്ങലേല്‍പ്പിക്കും.
എപ്പോഴും നെറ്റി ചുളിയ്ക്കുന്ന ശീലമുണ്ടോ. ചര്‍മത്തിന് പ്രായമേറ്റുന്ന മറ്റൊരു ഘടകമാണിത്. പ്രത്യേകിച്ചും നെറ്റിയില്‍ ചുളിവ് വീഴാന്‍ ഇത് ഇട വരുത്തുന്നു.
എയര്‍ കണ്ടീഷന്‍ ചര്‍മത്തിന് പ്രായമേറ്റുന്ന മറ്റൊന്നാണ്. ഇത് ചര്‍മത്തിലെ ഈര്‍പ്പം വലിച്ചെടുക്കുന്നതിനും ചര്‍മം വരണ്ടതാക്കുന്നതിനും ഇട വരുത്തും. വരണ്ട ചര്‍മം പെട്ടെന്ന് പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യും.



Click it and Unblock the Notifications
