Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആവി പിടിയ്ക്കുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കും
മുഖത്ത് ആവി പിടിയ്ക്കുന്നത് മുഖസൗന്ദര്യത്തിന് വളരെ പ്രധാനമാണ്. മുഖത്തെ ചര്‍മസുഷിരങ്ങള്‍ തുറന്ന് മുഖത്തിന് ശുദ്ധവായു ലഭിക്കാനുള്ള മാര്‍ഗം. ആവി പിടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പൂര്‍ണമായി അറിയൂ.

ചര്‍മം വൃത്തിയാക്കാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗമാണിത്. മുഖത്തെ മൃതകോശങ്ങള്‍ അകറ്റി ചര്‍മത്തില്‍ പുതിയ കോശങ്ങള്‍ക്ക് ഇടം നല്‍കാനുള്ള ഒരു മാര്‍ഗം. മുഖത്തെ അഴുക്കും എണ്ണയും ഈ രീതിയില്‍ പുറത്തു പോകും.
മുഖക്കുരു മാറാനും ആവി പിടിയ്ക്കുന്നത് ഗുണം ചെയ്യും. മുഖത്ത് ആവി പിടിച്ച ശേഷം മുഖത്ത് ഐസ് ക്യൂബുകള്‍ കൊണ്ട് മസാജ് ചെയ്യുക. ഇത് മുഖക്കുരുവില്‍ നിന്നും പസ് പുറത്തു കളയും. മുഖം ആവി പിടിയ്ക്കുമ്പോള്‍ സെബേഷ്യസ് ഗ്ലാന്റുകള്‍ സെബം പുറപ്പെടുവിയ്ക്കും. ഇത് ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കുകയും ചെയ്യും.
ചര്‍മത്തിന്റെ പ്രായക്കുറവിനും ആവി പിടിയ്ക്കുന്നത് ഗുണം ചെയ്യും. ചര്‍മത്തിന് മുറുക്കം നല്കാന് ഇത് സഹായിക്കും.
മുഖം വിയര്‍ക്കുകയാണ് ആവി പിടിയ്ക്കുമ്പോള്‍ സംഭവിക്കുന്നത്. ഇതുവഴിയാണ് മുഖത്തെ അഴുക്കുകള്‍ പുറന്തള്ളപ്പെടുന്നതും. ഇങ്ങനെ ഇത് ചര്‍മത്തെ സംരക്ഷിക്കുന്നു.
വരണ്ട ചര്‍മമുള്ളവര്‍ക്ക് ആവി പിടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ആവി പിടിയ്ക്കുന്നതു വഴി വരണ്ട ചര്‍മം പൊഴിയുകയാണ് ചെയ്യുന്നത്. സെബേഷ്യസ് ഗ്ലാന്റുകള്‍ തുറക്കുന്നതു വഴി മുഖത്ത് ഈര്‍പ്പം നില നില്‍ക്കുകയാണ് ചെയ്യുന്നത്.
ആഴ്ചയില്‍ ഒരിക്കലെങ്കിലും മുഖത്ത് ആവി പിടിയ്ക്കുന്നത് ഗുണം ചെയ്യും. വരണ്ട ചര്‍മമുള്ളവര്‍ പ്രത്യേകിച്ചും.



Click it and Unblock the Notifications
