Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ഫേസ് സ്ക്രബര്‍ വീട്ടിലുണ്ടാക്കൂ
നല്ല ചര്‍മം നില നിര്‍ത്താനുള്ള മാര്‍ഗങ്ങളിലൊന്നാണ് സ്ക്രബറുകള്‍. മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന്.
റെഡിമെയ്ഡ് സാധനങ്ങള്‍ വാങ്ങണമെന്നില്ല. വീട്ടില്‍ തന്നെ സ്ക്രബറുകള്‍ ഉണ്ടാക്കാന്‍ സാധിക്കും.

ബദാം പൊടിച്ച് തേന്‍, മുട്ട വെള്ള എന്നിവയുമായി കൂട്ടിച്ചേര്‍ത്ത് മുഖത്ത് സ്ക്രബര്‍ ആയി ഉപയോഗിക്കാം. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക.
ബദാം പൊടിച്ചത് തൈരില്‍ കലക്കിയും ഉപയോഗിക്കാം. ഇത് നല്ലൊരു സ്ക്രബറാണ്. എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ അരിപ്പൊടി തൈരില്‍ കലക്കി മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും. ഇത് എണ്ണമയമുള്ള ചര്‍മത്തിന് പറ്റിയ സ്ക്രബറാണ്. ഒാട്സ് പൊടിച്ചത് മുട്ടവെള്ളയുമായി കൂട്ടിച്ചേര്‍ത്ത് സ്ക്രബറായി ഉപയോഗിക്കുന്നത് എണ്ണമയമുള്ള ചര്‍മത്തിനു ഗുണം ചെയ്യും.
പുതിനയില ഉണക്കിപ്പൊടിച്ചത്, എള്ള് പൊടിച്ചത്, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് മുഖത്ത് സ്ക്രബ് ചെയ്യാം. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് പുതിന നല്ലൊരു മരുന്നു കൂടിയാണ്.
ചെറുനാരങ്ങാത്തൊലി, ഓറഞ്ച് തൊലി എന്നിവ ഉണക്കിപ്പൊടിച്ച് തണുത്ത പാല്, തൈര് എന്നിവയ്ക്കൊപ്പം കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടാം.
കടലമാവ്, പാല്, മഞ്ഞള്‍ എന്നിവ ചേര്‍ത്തു കുഴച്ച് കുളിയ്ക്കുന്നതിന് മുന്‍പ് ദേഹത്ത് പുരട്ടാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം. ഇത് ശരീരത്തിലെ മൃതകോശങ്ങളെ അകറ്റും.
സണ്‍ഫഌവര്‍ ഒായില്‍, പഞ്ചസാര എന്നിവ കൂട്ടിച്ചേര്‍ത്ത് കൈമുട്ടുകളിലും കാല്‍മുട്ടുകളിലും സ്ക്രബറായി ഉപയോഗിക്കാം.
ഇത്തരം മാര്‍ഗങ്ങള്‍ പ്രകൃതിദത്തമായതു കൊണ്ട് ചര്‍മത്തിന് ദോഷം വരുത്തുമെന്നും ഭയക്കേണ്ടതില്ല.



Click it and Unblock the Notifications
