Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നര്‍ഗീസ് ഫക്രിയുടെ സൗന്ദര്യരഹസ്യം
ബോളിവുഡിലെ സുന്ദരിയാണ് നര്‍ഗീസ് ഫക്രി. ഈ സുന്ദരി തന്റെ സൗന്ദര്യരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു. നല്ല ഉറക്കം, ഭക്ഷണം, വെള്ളം എന്നിവ സൗന്ദര്യത്തിന് പ്രധാനമെന്ന് നര്‍ഗീസ് പറയുന്നു. തൊലിപ്പുറത്തെ സൗന്ദര്യം ഇവയെക്കൂടി അടിസ്ഥാനപ്പെടുത്തിയായിരിക്കും. പൊസറ്റീവ് ചിന്തകള്‍ക്ക് മനിസിലിടം കൊടുക്കുക.

ഭക്ഷണത്തിനൊപ്പം എപ്പോഴും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിയ്ക്കാനും നര്‍ഗീസ് ശ്രമിക്കാറുണ്ട്. എന്നാല്‍ സോഡ, കൃത്രിമമധുരം ചേര്‍ത്ത ജ്യൂസ് എന്നിവ ഇവര്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത് ചര്‍മത്തിന് നല്ലതല്ലാത്തതു തന്നെ കാരണം.
ദേഹത്ത് കഴിവതും പ്രകൃതിദത്ത മോയിസ്ചറൈസറുകള് പുരട്ടാന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്. ഇതുപോലെ മുഖം കഴുകാന്‍ സാലിസൈക്ലിക് ആസിഡ് അടങ്ങിയ ഫേസ് വാഷ് ഉപയോഗിക്കാറുമുണ്ട്.
ഷൂട്ടിംഗില്ലാത്ത സമയങ്ങളില്‍ മുഖത്തെ മേക്കപ്പില്‍ നിന്നും ഒഴിവാക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. ചര്‍മത്തിന് ശുദ്ധവായും ലഭിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമുള്ളതു കൊണ്ടാണിത്.
മുടിയില്‍ വെളിച്ചെണ്ണ പുരട്ടി നല്ലപോലെ മസാജ് ചെയ്യുന്നകയാണ് മുടിസംരക്ഷണത്തിന് വേണ്ടി ഇവര്‍ ചെയ്യാറുള്ള പ്രധാന മാര്‍ഗം.
ജങ്ക് ഫുഡ് കഴിവതും ഒഴവാക്കുന്ന ഇവര്‍ കരിക്കു വെള്ളം ധാരാളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുന്നു. ചര്‍മത്തിനും മുടിയ്ക്കും ഇത് ഒരുപോലെ സഹായകമാണ്. സോയ, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ ഇവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.
ശരീരസൗന്ദര്യത്തിന് വ്യായാമത്തിനും നര്‍ഗീസ് പ്രത്യേക ശ്രദ്ധ വയ്ക്കുന്നു. നീന്തല്‍, യോഗ, നൃത്തം തുടങ്ങിയ മാര്‍ഗങ്ങളെല്ലാം ഇവര്‍ വ്യായാമത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.



Click it and Unblock the Notifications
