Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചര്മസംരക്ഷണത്തിന് നാളികേരം
സൗന്ദര്യത്തില് നാളികേരത്തിന് ചെയ്യാന് കഴിയുന്ന കാര്യങ്ങള് ധാരാളമുണ്ട്. വെളിച്ചെണ്ണയായാലും നാളികേരപ്പാലായാലും വെള്ളമായാലും ഇതിന്റെ ഗുണങ്ങള് നീണ്ടു പോകുന്നു. ഇതെക്കുറിച്ച് വിശദമായി അറിയേണ്ടേ.

നാളികേരം കൊണ്ട് നല്ലൊന്നാന്തരം സ്ക്രബര് ഉണ്ടാക്കാം. നാളികേരപ്പാലോ എണ്ണയോ അല്പം ബേക്കിംഗ് സോഡയുടമായി ചേര്ത്താല് നല്ലൊന്നാന്തരം സ്ക്രബറായി. ഇത് മുഖത്തുരസി അല്പസമയം കഴിഞ്ഞ് ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം.
ചെറുപയര് പൊടിയില് നാളികേരവെള്ളം ചേര്ത്തും ഫേസ് സ്ക്രബറാക്കാം. ഇത് മുഖത്ത് ഒന്നു രണ്ടു മിനിറ്റ് ഉരച്ച ശേഷം കഴികിക്കളയാം.
നാളികേരവെള്ളം നല്ലൊരു മോയിസ്ചറൈസറായും ഉപയോഗിക്കാം. നാളികേരവെള്ളം രാത്രി കിടക്കാന് പോകുന്നതിന് മുന്പ് കൈകാലുകളില് പുരട്ടി കിടക്കുന്നത് നല്ലതാണ്. വരണ്ട ചര്മത്തിന് ഇത് പ്രത്യേകിച്ച് ഗുണം ചെയ്യും.
നാളികേരപ്പാലും നല്ലൊരു മോയിസ്ചറൈസറാണ്. ഇതിന് പുറമെ ചൂടുകുരു പോലുള്ള പ്രശ്നങ്ങള്ക്ക് ഇത് ഗുണം ചെയ്യും. ചര്മത്തിന് മാര്ദവവും തിളക്കവും വര്ദ്ധിക്കുകയും ചെയ്യും. നാളികേരപ്പാലില് ചെറുനാരങ്ങാനീര് ചേര്ത്തും പുരട്ടാം.
നാളികേരവെള്ളം മുഖത്തു പുരട്ടുന്നത് മുഖക്കുരു മാറാനുള്ള നല്ലൊരു വഴിയാണ്.
വെളിച്ചെണ്ണയും നല്ല മോയിസ്ചറൈസറായി ഉപയോഗിക്കാം. കുളി കഴിഞ്ഞ് അല്പം വെളിച്ചെണ്ണ പുരട്ടുന്നത് ചര്മം ഈര്പ്പമുള്ളതാകാന് നല്ലതാണ്.



Click it and Unblock the Notifications
