Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
കണ്ണുകളുടെ സൗന്ദര്യത്തിന് ചില വഴികള്‍

കണ്ണിന്റെ സൗന്ദര്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കം. ഉറക്കം തൂങ്ങിയ, ക്ഷീണിച്ച കണ്ണുകള്‍ മനോഹരമാണെന്ന് ആര്‍ക്കും തോന്നില്ല. ആവശ്യത്തിന് ഉറങ്ങുകയെന്നത് ശീലമാക്കുക. കുറേ നേരം വൈകി കിടന്ന് കൂടുതല്‍ ഉറങ്ങിയാലും ചിലപ്പോള്‍ കണ്ണുകള്‍ ക്ഷീണിച്ച പോലെ തോന്നും.
ടെന്‍ഷന്‍, സ്ട്രെസ് എന്നിവ ഒഴിവാക്കേണ്ടതും കണ്ണുകളുടെ സൗന്ദര്യത്തിന് പ്രധാനമാണ്. കണ്ണുകള്‍ നമ്മുടെ മനസിലേക്കു തുറന്നുവച്ച കണ്ണാടിയാണെന്നു പറയാം. ടെന്‍ഷന്‍ നിങ്ങളുടെ കണ്ണുകളെ ബാധിക്കും.
അണ്ടര്‍ ഐ ക്രീം സാധാരണയായി കണ്ണിനടിയില്‍ കറുപ്പുള്ളവരാണ് ഉപയോഗിക്കാറ്. എന്നാല്‍ ഈ പ്രശ്നമില്ലാത്തവരും ഇതുപയോഗിക്കുന്നത് കണ്ണുകളുടെ അടിവശത്തിന് സംരക്ഷണം നല്‍കും.
കണ്ണുകളുടെ അടിയില്‍ മറ്റു ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇതിന് പകരം കുക്കുമ്പര്‍, ഉരുളക്കിഴങ്ങ് കനം കുറഞ്ഞ് വട്ടത്തില്‍ മുറിച്ചത് എന്നിവ വയ്ക്കുന്നത് കണ്ണുകള്‍ക്ക് തെളിമ നല്‍കും.
നല്ല ബ്രാന്റിന്റെ മേക്കപ്പ് സാധനങ്ങള്‍ മാത്രം കണ്ണുകളുടെ മേക്കപ്പിന് ഉപയോഗിക്കുക.. രാത്രി കിടക്കും മുന്‍പ് കണ്ണുകളിലെ മേക്കപ്പ് നീക്കുകയും വേണം.
ധാരാളം വെള്ളം കുടിയ്ക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്. ഇത് കണ്ണുകളും ചുറ്റമുള്ള ചര്‍മവും വരണ്ടുപോകാതെ സഹായിക്കും.
കണ്ണട മിക്കപ്പോഴും കണ്ണുകളുടെ ഭംഗി കുറയ്ക്കുകയും കണ്‍തടം കറുപ്പിയ്ക്കുകയും ചെയ്യും. ഇതില്‍ നിന്നും മാറി കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുക.
വെയിലിലും മറ്റും പോകുമ്പോള്‍ കൂളിംഗ് ഗ്ലാസ് ധരിയ്ക്കുന്നത് നന്നായിരിക്കും. കടുത്ത വെയിലും കണ്ണുകളുടെ സൗന്ദര്യം നശിപ്പിക്കുന്ന ഒരു ഘടകമാണ്.



Click it and Unblock the Notifications
