Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഒലീവ് ഓയില്‍ സൗന്ദര്യസംരക്ഷണത്തിന്
സൗന്ദര്യത്തിന്റെ അവസാനവാക്കായി പറയുന്നത് ക്ലിയോപാട്രയെയാണ്. ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യങ്ങളിലൊന്ന് ഒലീവ് ഓയിലായിരുന്നുവെന്ന് പുരാണങ്ങളും പറയുന്നു.

ഒലീവ് ഓയില്‍ കേശ, ചര്‍മസൗന്ദര്യ സംരക്ഷണത്തിന് ഒരുപോലെ സഹായകമാണെന്നതാണ് ഏറ്റവും വലിയ കാര്യം. ഇത് ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാമെന്നു നോക്കൂ.
വരണ്ട ചര്‍മത്തിന് പറ്റിയ നല്ലൊരു സ്ക്രബറായി ഒലീവ് ഓയില്‍ ഉപയോഗിക്കാം. ഒലീവ് ഓയില്‍ തരിയുപ്പുമായി ചേര്‍ത്താല്‍ രാസവസ്തുക്കളടങ്ങാത്ത നല്ലൊന്നാന്തരം സ്ക്രബറായി.
മോയിസ്ചറൈസറായി ഇത് ഉപയോഗിക്കാം. ഇതില്‍ ആന്റിഓക്സിഡന്റ്, വൈറ്റമിന്‍ എ, ഇ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ചര്‍മത്തില്‍ മോയിസ്ചറൈസറായി ഉപയോഗിക്കുന്ന മറ്റേതു ക്രീമിനേക്കാള്‍ ഒലീവ് ഓയില്‍ ഗുണം നല്‍കും.
നഖത്തിന്റെ ക്യൂട്ടിക്കിള്‍ വരണ്ടു പോകാതിരിക്കാനും ഇത് നല്ലതാണ്. ഒരല്പം ഒലീവ് ഓയില്‍ നഖത്തില്‍ പുരട്ടി മസാജ് ചെയ്യാം. നഖങ്ങളും ചുറ്റുമുള്ള ചര്‍മവും വരണ്ടുപോകാതിരിക്കും.
കണ്ണിലെ മഷിയും മറ്റ് മേയ്ക്കപ്പും നീക്കാന്‍ ഇത് ഉപയോഗിക്കാം. ഒരല്പം ഒലീവ് ഓയില്‍ പഞ്ഞിയിലെടുത്ത് മേക്കപ്പ് നീക്കാവുന്നതേയുള്ളൂ. തികച്ചും പ്രകൃതിദത്തമായ മാര്‍ഗവും.
ചുണ്ട് മൃദുവാകാനും ഒലീവ് ഓയില്‍ ഉപയോഗിക്കാം. അല്പം ഒലീവ് ഓയില്‍ പുരട്ടി ചുണ്ടില്‍ മസാജ് ചെയ്താല്‍ മതി.
കൈകാലുകള്‍ മൃദുലമാക്കാനും ഒലീവ് ഓയില്‍ നല്ലതാണ്. രാത്രി കിടക്കും മുന്‍പ് അല്പം ഒലീവ് ഓയില്‍ കയ്യിലും കാലിലും പുരട്ടി നല്ലപോലെ മസാജ് ചെയ്യുക.
മുടി വളരുന്നതിനും മുടിക്ക് കരുത്തുണ്ടാകുന്നതിനും ഒലീവ് ഓയില്‍ നല്ലതാണ്. വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് തലയില്‍ പുരട്ടാം.



Click it and Unblock the Notifications
