Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ചര്‍മം വലിയുന്നത് ഒഴിവാക്കാം
വയസാകുന്നതിന്റെ ആദ്യലക്ഷണമാണ് ചര്‍മം വലിഞ്ഞു തൂങ്ങുന്നതെന്നു പറയാം. ചെറുപ്പമാണെങ്കിലും ചിലരുടെ ചര്‍മം ഇതേ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നതു കാണാം. പോഷകാഹാരക്കുറവ്, വരണ്ട ചര്‍മം, രോഗങ്ങള്‍, പെട്ടെന്ന് വണ്ണം കുറയുക തുടങ്ങിയ കാര്യങ്ങള്‍ ചര്‍മം വലിഞ്ഞു തൂങ്ങാന്‍ കാരണമാകും.
ഈ പ്രശ്നത്തിന് ബോട്ടോക്സ് കുത്തിയവയ്പ്, ശസ്ത്രക്രിയ തുടങ്ങിയ പരിഹാരമാര്‍ഗങ്ങളുണ്ട്. ഇവയല്ലാതെ ചില സ്വാഭാകിക രീതികളുമുണ്ട്. ഇത്തരം സ്വാഭാവികരീതികളെക്കുറിച്ച് മനസിലാക്കൂ.
വയറ്റിലെ ചര്‍മം വലിഞ്ഞു തൂങ്ങുന്നത് പലരുടേയും പ്രശ്നമാണ്. പെട്ടെന്ന് വണ്ണം കുറയുന്നത്, പ്രസവശേഷം എന്നിങ്ങനെ പല അവസ്ഥകളിലും ഇതുണ്ടാകാറുണ്ട്. വ്യായാമമാണ് ഇതിനുള്ള പരിഹാരമാര്‍ഗം. അബ്ഡൊമിനില് ക്രഞ്ചസ് ഗുണം ചെയ്യും. ക്രാഷ് ഡയറ്റിലൂടെ തടി കുറയ്ക്കാതെ ആരോഗ്യകരമായ രീതികളിലൂടെ തടി കുറയ്ക്കുക എന്നത് പ്രധാനമാണ്.
ധാരാളം വെള്ളം കുടിയ്ക്കുകയെന്നത് വളരെ പ്രധാനം. ശരീരത്തില്‍ നല്ല മോയിസ്ചറൈസറുകള് ഉപയോഗിക്കുകയും വേണം. ഷിയ ബട്ടര്‍, ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ ചര്‍മം മൃദുവാക്കുന്നവയാണ്.
മസാജ് ചര്‍മം വലിഞ്ഞു തൂങ്ങാതിരിക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗമാണ്. കടുകെണ്ണ, ഒലീവ് ഓയില്‍ എന്നിവ മസാജിന് പറ്റിയ എണ്ണകളാണ്. ഇവയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മം വലിഞ്ഞു തൂങ്ങാതിരിക്കാന്‍ ആന്റി ഓക്സിഡന്റുകള്‍ വളരെ ഉപയോഗപ്രദമാണ്.
വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ചര്‍മം തൂങ്ങാതിരിക്കാന്‍ സഹായിക്കും. ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഇവ ചര്‍മത്തിന് മുറുക്കം നല്‍കും.
സോയ മില്‍ക്, സോയ ചങ്സ് എന്നിവയും ചര്‍മത്തിന്റെ മുറുക്കം നില നിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഇവയിലെ കൊളാജന്‍ ചര്‍മത്തിന് മുറുക്കം നല്കുവാന് നല്ലതാണ്.
മുഖത്തിന് പറ്റിയ വ്യായാമങ്ങളുണ്ട്. ഫേഷ്യല്‍ എക്സര്‍സൈസ് എന്നാണ് ഇവ അറിയപ്പെടുന്നത്. മുഖത്തെ ചര്‍മം വലിഞ്ഞു തൂങ്ങാതിരിക്കാന്‍ ഇത് സഹായിക്കും. ഇവ നിത്യവും ചെയ്യുന്നത് ചര്‍മം വലിഞ്ഞു തൂങ്ങാതിരിക്കാന്‍ നല്ലതാണ്.



Click it and Unblock the Notifications
