Latest Updates
-
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം -
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം!
പീച്ചു കൊണ്ട് ഫേസ്പായ്ക്ക്
ഫേസ് പായ്ക്കുണ്ടാക്കാന്‍ പലതരം കൂട്ടുകളുണ്ട്. പഴവര്‍ഗങ്ങള്‍ ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇതുകൊണ്ടുള്ള ഫേസ്പായ്ക്കുകകള് ചര്‍മത്തിന് വളരെയേറെ ഗുണം ചെയ്യും.

ഫേസ് പായ്ക്കുണ്ടാക്കാന്‍ പറ്റിയ പഴവര്ഗങ്ങളില് പ്രധാനമാണ് പീച്ച്. പ്രത്യേകിച്ചും വരണ്ട ചര്‍മമുള്ളവര്‍ക്ക്. പീച്ചിന്റെ ഒരു കഷ്ണം മുഖത്തുരസുന്നതു തന്നെ വരണ്ട ചര്‍മത്തെ അകറ്റും. ഇത് മുഖത്ത് നല്ലപോലെ മസാജ് ചെയ്ത് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് കൂടുതല്‍ ഗുണം ചെയ്യും.
പീച്ചും മുട്ടയും ഉപയോഗിച്ച് ഫേസ് പായ്ക്കുണ്ടാക്കാം. പീച്ചില്‍ നിന്നും കുരു നീക്കം ചെയ്യുക. ഇത് മുട്ടവെള്ളയുമായി ചേര്‍ത്തുടച്ച് മുഖത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം.
പീച്ചും തക്കാളിയും ചേര്‍ത്തും ഫേസ്പായ്ക്കുണ്ടാക്കാം. തക്കാളിയിലെ ആന്റിഓക്സിഡന്റുകള്‍ പീച്ചുമായി ചേരുമ്പോള്‍ ചര്‍മത്തിന് ഏറെ നല്ല ഗുണങ്ങളുണ്ടാക്കും. ഇത് ചര്‍മത്തിലെ അഴുക്കും വിഷാംശവും നീക്കം ചെയ്യാനും നല്ലതാണ്. പീച്ചും തക്കാളിയും നല്ലപോലെ കൂട്ടിക്കലര്‍ത്തി മുഖത്തിടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയുകയുമാവാം.
പീച്ച് ചെറുനാരങ്ങാനീരുമായി ചേര്‍ത്തും നല്ല ഫേസ് പായ്ക്കുണ്ടാക്കാം. പീച്ച് കുരു നീക്കം ചെയ്ത് ഉടയ്ക്കുക. ഇതിലേക്ക് ചെറുനാരങ്ങാനീര് ചേര്‍ക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
പീച്ചും തേനും കൂട്ടിച്ചേര്‍ത്താലും നല്ല ഫേസ് പായ്ക്കുണ്ടാക്കാം. പീച്ച് ഉടച്ച് അതില്‍ തേന്‍ ചേര്‍ക്കാം. മുഖക്കുരുവുള്ളവരാണെങ്കില് ഇതിലേക്ക് അല്പം ചെറുനാരങ്ങാനീരും ചേര്‍ക്കാവുന്നതാണ്. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.



Click it and Unblock the Notifications
