Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
ചായ കൊണ്ടും ഫേസ് മാസ്ക്

പഴുത്ത പഴം നല്ലപോലെ ഉടയ്ക്കുക. ഇതില്‍ രണ്ടു സ്പൂണ്‍ തേയിലവെള്ളം ഒഴിയ്ക്കുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുകയും ചെയ്യാം. ചര്‍മത്തിളക്കം കൂട്ടാന്‍ ഈ മാസ്ക് നല്ലതാണ്. തേയില വെള്ളത്തിനു പകരം തേയിലപ്പൊടി ഇട്ടാല്‍ നല്ലൊരു സ്ക്രബറായും ഇത് ഉപയോഗിക്കാം.
ഓട്സ് നല്ലപോലെ പൊടിയ്ക്കുക. ഇതിലേക്ക് തേയില വെള്ളവും അല്പം തേനും ചേര്‍ക്കണം. ഇത് നല്ലപോലെ കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ പതുക്കെ സ്ക്രബ് ചെയ്ത് കഴുകിക്കളയാം.
അല്പം അരിപ്പൊടി, തേയിലപ്പൊടി, രണ്ടു മൂന്നു തുള്ളി നാരങ്ങാനീര് എന്നിവ കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം.
തേയിലയും കൊക്കോപൗഡറും ഉപയോഗിച്ച് ഫേസ് മാസ്കുണ്ടാക്കാം. കൊക്കോപൗഡറില് തേയിലവെള്ളം ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തു പുരട്ടാം. ഇത് മുഖക്കുരു മാറാനും മുഖത്തെ ചുളിവുകള്‍ അകറ്റാനും പറ്റിയ നല്ലൊരു ഫേസ്മാസ്കാണ്.
കോണ്‍ഫ്ളോറും തേയിലവെള്ളവും ചേര്‍ത്ത് മാസ്കുണ്ടാക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തെ ബ്ലാക് ഹെഡ്സ് മാറാന്‍ നല്ലൊരു ഫേസ് മാസ്കാണിത്.
തേയിലയിലെ ആന്റി ഓക്സിഡന്റുകള്‍ മുഖചര്‍മത്തിന് തിളക്കം നല്‍കുകയും ചുളിവുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
