Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഒഴിവാക്കേണ്ട ചര്മശീലങ്ങള്

ലിപ്ബാം, ലിപ്സ്റ്റിക് എന്നിവ ഒരെണ്ണം തന്നെ പലരും ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം. സൗഹൃദത്തിന്റെ പേരിലാണെങ്കിലും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് അസുഖങ്ങള്‍ പടരാന്‍ സഹായിക്കുന്ന ഒന്നാണ്. ഇവ ഓരോരുത്തര്‍ക്കും വേവ്വേറെ തന്നെയുണ്ടായിരിക്കണം.
മറ്റുള്ളവരുടെ ചീപ്പുപയോഗിക്കുന്നതും ഒഴിവാക്കേണ്ട ഒരു ശീലമാണ്. ഇത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ഒഴിവാക്കേണ്ട ഒരു കാര്യമാണ്. താരന് പോലുള്ള പ്രശ്നങ്ങള്‍ പടരാന്‍ മറ്റൊന്നും വേണ്ട. മാത്രമല്ലാ, ഒരാളുടെ ചീപ്പിലുള്ള അഴുക്കും എണ്ണമയവും മറ്റുള്ളവരുടെ മുടിയിലേക്കും പകരും.
ഐലൈനറിന്റെ കാര്യവും ഇതുതന്നെ. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ പടരാന്‍ ഇത് ഇടയാക്കും. കണ്ണിന്റെ ആരോഗ്യത്തിന് തീരെ ചേരാത്ത ഒരു ശീലമാണിത്.
സംസാരിക്കുമ്പോഴും മറ്റും മറ്റുള്ളവരുടെ മുഖത്തു പിടിക്കുന്ന ശീലമുള്ളവരുണ്ട്. അടുത്ത സുഹൃത്തുക്കളാണെങ്കില്‍ പറയുകയും വേണ്ട. ഇതും ഒഴിവാക്കേണ്ട ശീലം. ചര്‍മരോഗങ്ങള്‍ നാമറിയാതെ തന്നെ പകരും. മറ്റുള്ളവരുടെ മാത്രമല്ലാ, അവനവന്റെ മുഖത്തും എപ്പോഴും കൈ പരതുന്ന ശീലം ഒഴിവാക്കുക തന്നെ വേണം. മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങള്‍ പടരാന്‍ ഇത് വഴിയൊരുക്കും. മുഖക്കുരു പൊട്ടിക്കുന്ന ശീലവും ഒഴിവാക്കണം. മുഖത്ത് പാടുകള്‍ വരാന്‍ ഇത് ഇടയാക്കും.
മുഖത്തെ മേക്കപ്പ് മാറ്റാതെ കിടന്നുറങ്ങുന്നത് ചര്‍മത്തെ കേടു വരുത്തുന്ന ഒന്നാണ്. എത്ര വൈകിയാലും മുഖത്തെ മേക്കപ്പ്മാറ്റാതെ കിടന്നുറങ്ങരുത്. ഉറങ്ങുമ്പോള്‍ ചര്‍മത്തിന് വായുസഞ്ചാരം ലഭിക്കേണ്ടത് അത്യാവശ്യം. മേക്കപ്പ് ഇതിനു തടസമാകുന്ന ഒരു ആവരണമായി പ്രവര്‍ത്തിക്കും.
ഇത്തരം കാര്യങ്ങള്‍ നിസാരമാണെന്നു തോന്നുമെങ്കിലും ചിലപ്പോള്‍ ഗുരുതരമായ ചര്‍മപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.



Click it and Unblock the Notifications
