Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആണുങ്ങള്‍ക്കും വെളുക്കാം
നിറത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ മാത്രമല്ലാ, പുരുഷന്മാരും ബോധവാന്മാരാണ്. ഇങ്ങനെയല്ലാ എന്നു കാണിക്കുമെങ്കിലും. ആണുങ്ങള്‍ക്കുള്ള ഫെയര്‍നസ് ക്രീമുകള്‍ ഇറങ്ങിയിരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. ക്രീമുകളല്ലാതെ നിറം വര്‍ദ്ധിക്കാന്‍ പുരുഷന്മാരെ സഹായിക്കുന്ന ചില വഴികളിതാ,

കഴിവതും രാവിലെ തന്നെ ഷേവ് ചെയ്യാതിരിക്കുക. ഇത് ചര്‍മത്തിന്റെ സ്വാഭാവികതയെ നശിപ്പിക്കുന്ന ഒരു പരിപാടിയാണ്. രാത്രി ചര്‍മത്തില്‍ ശേഖരിക്കപ്പെടുന്ന ജലാംശം നീങ്ങാന്‍ അല്പം സമയം വേണ്ടി വരും. രാവിലെ എഴുന്നേറ്റ് അല്പസമയം മുഖം ചീര്‍ത്തു കാണുന്നതിന് കാരണം ഇതു തന്നെയാണ്. ഷേവിംഗിലൂടെ ചര്‍മത്തിന് സ്വാഭാവികത കൈ വരിക്കാനുള്ള സാവകാശം ലഭിക്കില്ല. രാത്രി ഷേവ് ചെയ്യുന്നതാണ് ഇതിനുള്ള പരിഹാരം.
ഹൈഡ്രോക്വയനീന്‍, മെര്‍ക്കുറി, സ്റ്റെറോയ്ഡുകള്‍ എന്നിവ കലര്‍ന്ന ക്രീമുകളാണ് ഫെയര്‍നെസ് ക്രീമുകളില്‍ ഉള്‍പ്പെടുന്നത്. ഇവ ചര്‍മത്തിന് ദോഷമാണ്. വീട്ടില്‍ തന്നെ പുരുഷന്മാര്ക്കും ഫേസ് മാസ്കുകളുണ്ടാക്കാവുന്നതേയുള്ളൂ.
നല്ലപോലെ പഴുത്ത പഴമുടച്ച് മുഖത്തു തേയ്ക്കാം. ഇത് മുഖത്തിനു മൃദുത്വവും നിറവും നല്‍കും. വലിയ ചിലവൊന്നുമില്ലാത്ത പരിപാടിയുമാണ്. പ്രത്യേകിച്ച് വല്ലാതെ പഴുത്തുടഞ്ഞ പഴം കഴിയ്ക്കാന്‍ രുചി കാണില്ല. ഇൗ പഴം വെറുതെ കളയുകയും വേണ്ട.
ബദാം, ആര്യവേപ്പില, മഞ്ഞള്‍പ്പൊടി, ചന്ദനം, കടുക് ഇവ ഒരുമിച്ച് അരച്ച് മുഖത്തിടാം. അല്പനേരം മസാജ് ചെയ്ത് ഉണങ്ങിയ ശേഷം ഇളം ചൂടുള്ള വെള്ളം കൊണ്ട് കഴുകിക്കളയാം.
ആഫ്റ്റര്‍ ഷേവ് പലരിലും ചര്മപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ചില ആഫ്റ്റര്‍ ഷേവ് ലോഷനുകളില്‍ ആര്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മം വല്ലാതെ വരണ്ടതാക്കും. ഷേവിംഗിന് ശേഷം ചര്‍മത്തില്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്.
വെള്ളരിക്കയുടെ ജ്യൂസും നാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിക്കാന്‍ നല്ലതാണ്.



Click it and Unblock the Notifications
