Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വരണ്ട ചര്‍മത്തിന് പ്രതിവിധികള്‍

ശരീരത്തിലും ചര്‍മത്തിലും ജലാംശം നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ് ഒരു വഴി. സാധാരണ എട്ടു ഗ്ലാസ് വെള്ളം കുടിയ്ക്കണമെന്നാണ് പറയുക. എന്നാല്‍ വരണ്ട ചര്‍മമുള്ളവര്‍ക്ക് ഇത്ര വെള്ളം പോര എന്നതാണ് വാസ്തവം.
വെള്ളം ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ മാത്രമല്ലാ, ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കും.
വരണ്ട ചര്‍മമുള്ളവര്‍ കുളി കഴിഞ്ഞാല്‍ ഉടന്‍ ശരീരത്തിലും മുഖത്തും മോയിസ്ചറൈസര്‍, ക്രീം തുടങ്ങിയവ പുരട്ടണം. ഈര്‍പ്പം മാറും മുന്‍പ് ഇവ പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്. വൈറ്റമിന്‍ എ, സി, ഡി, ഇ തുടങ്ങിയവയില്‍ ഏതെങ്കിലുമുള്ള ക്രീം പുരട്ടുക.
വരണ്ട ചര്‍മമുള്ളവര്‍ക്ക് പെട്രോളിയം ജെല്ലി ഉപയോഗിക്കാം. ഇതില്‍ ഒരുവിധം എല്ലാ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
ചര്‍മപ്രശ്നങ്ങള്‍ക്ക് ഭക്ഷണവും നല്ലൊരു പരിഹാരമാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം തെരഞ്ഞെടുക്കുക. ബട്ടര്‍, മുട്ട, മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ വരണ്ട ചര്‍മമുള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണങ്ങളാണ്.
കിടക്കുന്നതിനു മുന്‍പ് ശരീരത്തില്‍ മോയിസ്ചറൈസര്‍ പുരട്ടുക. ഇത് രാത്രി മുഴുവന്‍ ചര്‍മത്തെ സംരക്ഷിക്കും. ലിക്വിഡ് മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
വരണ്ട ചര്‍മത്തിന് പാല് നല്ലൊരു മോയിസ്ചറൈസറാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും കുളിയ്ക്കുന്ന വെള്ളത്തില്‍ രണ്ടോ മൂന്നോ സ്പൂണ്‍ പാല് ചേര്‍ക്കുക.
വരണ്ട ചര്‍മമുള്ളവര്‍ കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിന് വായുസഞ്ചാരമുണ്ടാക്കും. ചര്‍മത്തിന് അലര്ജിയുണ്ടാവുകയുമില്ല.



Click it and Unblock the Notifications
