Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മണ്‍സൂണ്‍ ചര്‍മസംരക്ഷണം
വേനലിലും മഞ്ഞിലും മാത്രമല്ലാ,മഴക്കാലത്തും ചര്‍മസംരക്ഷണം വളരെ പ്രധാനം തന്നെയാണ്.

ഈ സമയത്ത് ചര്‍മത്തിന് ഒരു സ്ഥിരതയുള്ള സ്വഭാവമുണ്ടായിരിക്കില്ലെന്നതാണ് പ്രധാന ദോഷം. ചിലപ്പോള്‍ എണ്ണമയമുള്ള ചര്‍മമായി അനുഭവപ്പെട്ടേക്കാം. ചിലപ്പോള്‍ വരണ്ട ചര്മമായേക്കാം.
മഴക്കാലത്ത് വായുവില്‍ നിന്നും വെള്ളത്തില്‍ നിന്നും ധാരാളം ബാക്ടീരിയകള്‍ ചര്മരോഗങ്ങളുണ്ടാക്കാന് സാധ്യത കൂടുതലാണ്. ഇത്തരം അണുബാധകള്‍ തടയാന്‍ ആന്റി ബാക്ടീരിയല്‍ ടോണര്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ആന്റി ബാക്ടീരിയല്‍ ഫേസ് വാഷും ഗുണം ചെയ്യും.
വരണ്ട ചര്‍മമാണെങ്കില്‍ കാമോമൈല്‍ ഓയിലും പാലും കൂട്ടിച്ചേര്‍ത്ത് തേക്കുന്നതും എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
മണ്‍സൂണ്‍ വരണ്ട മുഖത്തു നിന്നും ഈര്‍പ്പം വലിച്ചെടുക്കുകയും എണ്ണമയമുള്ള ചര്‍മം കൂടുതല്‍ എണ്ണമയമുള്ളതാക്കുകയും ചെയ്യും. മഴ നനയാന്‍ ഇടയുള്ളവര് വാട്ടര്‍ ബേസ് അല്ലാത്ത മോയിസ്ചറൈസര്‍ ഉപയോഗിക്കണം. അല്ലാത്തവര്‍ വാട്ടര്‍ ബേസ് മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
വരണ്ട ചര്‍മമുള്ളവര്‍ അരച്ച ബദാം എന്നിവ മുഖത്തു പുരട്ടുന്നത് നല്ലതാണ്. അരച്ച ബദാമില്‍ അല്പം തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം.
മഴക്കാലത്ത് മുഖത്ത് വളരെ വീര്യം കുറഞ്ഞ സ്ക്രബറുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. ഓട്സ് പൊടിച്ചത്, പപ്പായയുടെ പള്‍പ്പ് എന്നിവ ഗുണം ചെയ്യും.
മുഖത്ത് ആവി പിടിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
