For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപ്പം തോന്നിക്കും എംഎല്‍ഡി ഫേഷ്യല്‍

|

Facial
ക്രീമുകളോ ലോഷനോ ഉപയോഗിക്കാതെ ചെറുപ്പമാകാന്‍ വഴിയുണ്ട്, എംഎല്‍ഡി ഫേഷ്യല്‍ വഴി. മാനുവല്‍ ലിംഫ് ഡ്രെയിനേജ് എന്നാണ് ഇതിന്റെ മുഴുവന്‍ വാക്ക്. കോസ്‌മെറ്റിക് സര്‍ജറി കൂടാതെ മുഖത്തെ മസിലുകള്‍ക്ക് ബലം കൊടുക്കുന്ന രീതിയാണിത്. മസിലുകള്‍ അയയാതിരുന്നാല്‍ പ്രായക്കുറവ് തോന്നിക്കും.

ശരീരത്തില്‍ രക്തത്തിനോട് തുല്യമായ അളവില്‍ ലിംഫുമുണ്ട്. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രധാനവുമാണ്. കൊഴുപ്പ്, ബാക്ടീരിയ എന്നിവയെ നീക്കം ചെയ്യുക മാത്രമല്ലാ, വൈറ്റ് ബ്ലഡ് സെല്ലുകളെ ശരീരത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് ഇത് സഹായിക്കുകയും ചെയ്യും.

എന്നാല്‍ ലിംഫിന്റെ പ്രവര്‍ത്തനം ശരിയായി നടന്നില്ലെങ്കില്‍ മുകളില്‍ പറഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തടസം നേരിടും. ഇത് ആരോഗ്യത്തെയും ചര്‍മത്തെയും കേടു വരുത്തുകയും ചെയ്യും. ചര്‍മത്തിനു താഴെ കൊഴുപ്പടിഞ്ഞു കൂടുന്നതും മാലിന്യങ്ങള്‍ വരുന്നതും സൗന്ദര്യത്തിനു മാത്രമല്ലാ, ചര്‍മത്തിനും കേടാണ്.
എംഎല്‍ഡി ഫേഷ്യലില്‍ മുഖത്തെ ലിംഫ് നോഡുകളെ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ചര്‍മം കൂടുതല്‍ ഭംഗിയുള്ളതാകും.

ലിംഫ് നോഡുകളില്‍ മര്‍ദമേല്‍പിച്ചും വൃത്താകൃതിയില്‍ മസാജ് ചെയ്തുമാണ് ഇത് ചെയ്യുക. ഓയില്‍, ക്രീം എന്നിവ ഈ മസാജിന് ഉപയോഗിക്കില്ല. വിരലുകളുടെ മര്‍ദമാണ് ഇവിടെ മസാജ് ഇഫക്ട് നല്‍കുന്നത്. മസാജിന് അല്‍പം ടാല്‍കം പൗഡര്‍ ഉപയോഗിക്കും.

മുഖത്ത് വീര്‍പ്പോ തടിപ്പോ ഉണ്ടെങ്കില്‍ ഇതും എംഎല്‍ഡി മസാജിലൂടെ മാറ്റുവാന്‍ സാധിക്കുമെന്നതാണ് ഗുണം. സൈനസ് പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും ഇത് സഹായകമാണ്. ടെന്‍ഷന്‍ കുറയ്ക്കുന്നതിനും നല്ലതു തന്നെ.

ആഴ്ചയില്‍ മൂന്നു ദിവസം വരെ ഈ ഫേഷ്യല്‍ ചെയ്യാം. ആളുകളുടെ ചര്‍മപ്രകൃതി അനുസരിച്ചാണ് എത്ര തവണ വേണമെന്ന് തീരുമാനിക്കുക. നല്ലൊരു ചര്‍മരോഗ വിദഗ്ധന് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ തരാന്‍ സാധിക്കും.

പരിശീലനം നേടിയവരുടെ അടുത്തു മാത്രം എംഎല്‍ഡി ഫേഷ്യലിനായി പോവുകയെന്നതും പ്രധാനമാണ്.

English summary

Beauty, Skincare, MLD Facial, Massage, Tension, Lotion, White Blood Cells, ചര്‍മം, സൗന്ദര്യം, എംഎല്‍ഡി ഫേഷ്യല്‍, മസാജ്, ടെന്‍ഷന്‍, ക്രീം, ലോഷന്‍, വൈറ്റ് ബ്ലഡ് സെല്‍

Medically termed as a face lift without cosmetic surgery, MLD Facial is a wonder therapy that instantly peps up your facial muscles making them taut.
X
Desktop Bottom Promotion