Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
ചെറുപ്പം തോന്നിക്കും എംഎല്‍ഡി ഫേഷ്യല്‍

ശരീരത്തില്‍ രക്തത്തിനോട് തുല്യമായ അളവില്‍ ലിംഫുമുണ്ട്. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രധാനവുമാണ്. കൊഴുപ്പ്, ബാക്ടീരിയ എന്നിവയെ നീക്കം ചെയ്യുക മാത്രമല്ലാ, വൈറ്റ് ബ്ലഡ് സെല്ലുകളെ ശരീരത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് ഇത് സഹായിക്കുകയും ചെയ്യും.
എന്നാല്‍ ലിംഫിന്റെ പ്രവര്‍ത്തനം ശരിയായി നടന്നില്ലെങ്കില്‍ മുകളില്‍ പറഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തടസം നേരിടും. ഇത് ആരോഗ്യത്തെയും ചര്‍മത്തെയും കേടു വരുത്തുകയും ചെയ്യും. ചര്‍മത്തിനു താഴെ കൊഴുപ്പടിഞ്ഞു കൂടുന്നതും മാലിന്യങ്ങള്‍ വരുന്നതും സൗന്ദര്യത്തിനു മാത്രമല്ലാ, ചര്‍മത്തിനും കേടാണ്.
എംഎല്‍ഡി ഫേഷ്യലില്‍ മുഖത്തെ ലിംഫ് നോഡുകളെ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ചര്‍മം കൂടുതല്‍ ഭംഗിയുള്ളതാകും.
ലിംഫ് നോഡുകളില്‍ മര്ദമേല്പിച്ചും വൃത്താകൃതിയില്‍ മസാജ് ചെയ്തുമാണ് ഇത് ചെയ്യുക. ഓയില്‍, ക്രീം എന്നിവ ഈ മസാജിന് ഉപയോഗിക്കില്ല. വിരലുകളുടെ മര്‍ദമാണ് ഇവിടെ മസാജ് ഇഫക്ട് നല്‍കുന്നത്. മസാജിന് അല്പം ടാല്‍കം പൗഡര്‍ ഉപയോഗിക്കും.
മുഖത്ത് വീര്‍പ്പോ തടിപ്പോ ഉണ്ടെങ്കില്‍ ഇതും എംഎല്‍ഡി മസാജിലൂടെ മാറ്റുവാന്‍ സാധിക്കുമെന്നതാണ് ഗുണം. സൈനസ് പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ഇത് സഹായകമാണ്. ടെന്‍ഷന്‍ കുറയ്ക്കുന്നതിനും നല്ലതു തന്നെ.
ആഴ്ചയില്‍ മൂന്നു ദിവസം വരെ ഈ ഫേഷ്യല്‍ ചെയ്യാം. ആളുകളുടെ ചര്‍മപ്രകൃതി അനുസരിച്ചാണ് എത്ര തവണ വേണമെന്ന് തീരുമാനിക്കുക. നല്ലൊരു ചര്‍മരോഗ വിദഗ്ധന്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ തരാന്‍ സാധിക്കും.
പരിശീലനം നേടിയവരുടെ അടുത്തു മാത്രം എംഎല്‍ഡി ഫേഷ്യലിനായി പോവുകയെന്നതും പ്രധാനമാണ്.



Click it and Unblock the Notifications
