Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കൂ
മുഖം കഴുകുമ്പോള്‍ എന്താണ് ഇത്ര പറയാനുള്ളതെന്നാകും. എന്നാല്‍ സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ മുഖം കഴുകുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക തന്നെ വേണം.

മുഖം കഴുകാന്‍ ഏറ്റവും നല്ലത് ചെറുചൂടുള്ള വെള്ളമാണ്. ഇത് ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. മുഖം പെട്ടെന്ന് വൃത്തിയാവുകയും ചെയ്യും.
മുഖത്ത് സോപ്പ് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. പകരം ഫേസ് വാഷ് ഉപയോഗിക്കാം. ആല്‍ക്കലൈന്‍ ബേസുള്ള ഫേസ് വാഷ് ഉപയോഗിക്കരുത്. അല്പം ഫേസ് വാഷ് എടുത്ത് മുഖത്ത് ഒന്നു രണ്ടു മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകിക്കളയാം. ക്ലോക്ക്, ആന്റി ക്ലോക്ക് രീതിയില്‍ മസാജ് ചെയ്യണം. ഫേസ് വാഷ് മുഴുവനായും കഴുകിക്കളയുകയും വേണം.
മുഖം കഴുകാന്‍ ഫേസ് സ്ക്രബറുകള്‍ ഉപയോഗിക്കുന്നവരുണ്ട്. ഒരിക്കലും അമിതശക്തിയില്‍ സ്ക്രബറുകള്‍ മുഖത്ത് ഉപയോഗിക്കരുത്. ഇത് നല്ല ചര്‍മകോശങ്ങളെ നശിപ്പിക്കും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ഇവ ഉപയോഗിക്കാം.
മുഖം കഴുകാന്‍ പയറുപൊടി, കടലമാവ് തുടങ്ങിയ സ്വാഭാവികമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതു നല്ലതാണ്.
കഴുകിയ ശേഷം മൃദുവായ ടവല്‍ കൊണ്ട് മുഖം മൃദുവായി ഒപ്പുക. അമര്‍ത്തിത്തുടയ്ക്കുന്നത് മുഖത്തെ കോശങ്ങളെ കേടു വരുത്തും.



Click it and Unblock the Notifications
