Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
കുഞ്ഞിനെപ്പോലെയുള്ള ചര്‍മം വേണോ?

ചര്‍മസൗന്ദര്യത്തിന് ചര്‍മസംരക്ഷണം മാത്രമല്ലാ, നല്ല ഭക്ഷണത്തിനും വളരെയേറെ പങ്കുണ്ട്. നല്ല ഭക്ഷണം കഴിച്ചാല്‍ നല്ല ചര്‍മം ലഭിക്കാനുള്ള സാധ്യത ഏറെയാണ്. ഗുണങ്ങള്‍ പലത്. ആരോഗ്യം നന്നാവും, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയുമില്ല. ചര്‍മത്തിന് അത്യാവശ്യം വേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.
സിട്രസ് അടങ്ങിയ പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്. ഓറഞ്ച്, ചെറുനാരങ്ങ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചര്‍മകോശങ്ങളുടെ വളര്‍ച്ചക്കും കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഇത് വളരെയേറെ ഗുണം ചെയ്യും.
മത്സ്യം. ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തുക. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ചര്‍മത്തെ സംരക്ഷിക്കും.
ഇലക്കറികള്‍, പ്രത്യേകിച്ച് ചീര ചര്‍മത്തിന് വളരെ നല്ലതാണ്. ഇതിലെ ലൂട്ടീന് എന്ന പദാര്‍ത്ഥം ചര്‍മത്തിലെ തുടിപ്പും മിനുപ്പും നില നിര്‍ത്തുന്നതിന് സഹായിക്കും.
തക്കാളിയും ചര്‍മത്തിന് വളരെ നല്ലതാണ്. ഇതിലെ ലൈകോഫീന്‍ ചര്‍മകോശങ്ങളെ സംരക്ഷിക്കുമെന്നു മാത്രമല്ലാ, സ്കിന്‍ ക്യാന്‍സര്‍ തടയുന്നതിന് സഹായകവുമാണ്.
തൈര് വയറിന് മാത്രമല്ലാ, ചര്‍മത്തിനും ചേര്‍ന്നൊരു ഭക്ഷണമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനും തിളക്കത്തിനും ഇത് സഹായിക്കും.
ചര്‍മത്തിനും മുഖത്തിനും വ്യായാമവും ഗുണം ചെയ്യും. കണ്ണ്, നെറ്റി, കഴുത്ത്, ചുണ്ട് എന്നു വേണ്ട, മുഖത്തെ എല്ലാ അവയവങ്ങള്‍ക്കും ചേര്‍ന്ന വ്യായാമങ്ങളുണ്ട്.



Click it and Unblock the Notifications
