Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മുഖസൗന്ദര്യത്തിന് വ്യായാമം

മുഖസൗന്ദര്യത്തില്‍ കണ്ണകളുടെ സൗന്ദര്യവും എടുത്തു പറയണം. നെറ്റിയുടെ ഇരുവശത്തും രണ്ടു വിരലുകള്‍ കൊണ്ട് അമര്‍ത്തിപ്പിടിക്കുക. എന്നിട്ട് കണ്ണുകള്‍ 10 പ്രവാശ്യം തുടര്‍ച്ചയായി അടച്ചു തുറക്കുക. ഇതിനു പുറമെ തല തിരിക്കാതെ ഇടതു,വലതു വശങ്ങളിലേക്കു നോക്കുക. കണ്ണുകള്‍ വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതും നല്ലതാണ്.
കഴുത്തു പുറകിലേക്ക് തിരിച്ച് മുകളിലേക്കു നോക്കുക. ഇതേ രീതിയില്‍ പിടിച്ച് വായില്‍ എന്തെങ്കിലും ഇട്ട് ചവയ്ക്കുന്നതു പോലെ ചെയ്യുക. കഴുത്തിലെ മസിലുകള്‍ക്ക് ചേര്‍ന്ന നല്ല വ്യായാമമാണിത്. അത് 20 തവണ വീതം ചെയ്യണം.
ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് കൂര്‍പ്പിച്ച് മൂക്കിനടുത്തേക്കു കൊണ്ടുവരാന്‍ ശ്രമിക്കുക. ഇത് അഞ്ചു തവണ ആവര്‍ത്തിക്കാം.
നല്ല കവിളുകള്‍ക്കും വ്യായാമം പ്രധാനമാണ്. വായില്‍ വെള്ളം നിറച്ചു പിടിക്കുന്നത് കവിളുകള്‍ തുടുത്തിരിക്കാന്‍ സഹായിക്കും. ഒട്ടിയ കവിളുകളുള്ളവര് കവിള് വീര്‍പ്പിച്ചു പിടിക്കുന്നതും നല്ലതാണ്. മസാജ് ചെയ്യുന്നത് കവിളുകളുടെ സൗന്ദര്യത്തെ സഹായിക്കുന്ന ഒരു ഘടകമാണ്. മസാജ് ചെയ്യുമ്പോള്‍ കണ്ണുകള്‍ക്ക് കീഴെയുള്ള ഭാഗം ഒഴിവാക്കണം. കാരണം ഇവിടുള്ള ചര്‍മം വളരെ മൃദുവാണ്.
മുഖത്തിനു ചേര്‍ന്ന ഏറ്റവും നല്ല വ്യായാമമാണ് ചിരിക്കുന്നത്. ഇത് മുഖസൗന്ദര്യവും മാത്രമല്ലാ, മനസും നന്നാക്കും



Click it and Unblock the Notifications
