Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
ഹൈപ്പര്‍ പിഗ്മെന്റേഷന് പരിഹാരം
ഹൈപ്പര്‍ പിഗ്മെന്റേഷന് സൗന്ദര്യത്തിനു മേല്‍ വീഴുന്ന കറയെന്നു വേണമെങ്കില്‍ പറയാം. മെലനിന് ചര്‍മത്തിനടിയില്‍ കൂടുമ്പോള്‍ ഈ ഭാഗം കറുത്തു നിറമാകുന്നതാണ് ഹൈപ്പര്‍ പിഗ്മെന്റേഷന് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വെയിലേല്‍ക്കുന്നതിന് പുറമെ മുഖക്കുരു, പ്രായക്കൂടുതല്‍, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ എന്നിവയും ഇതിന് കാരണമാകും. ഹൈപ്പര്‍ പിഗ്മെന്റേഷന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുമുണ്ട്. പ്രകൃതിദത്തമായ വഴികള്‍.
ബട്ടര്‍ ഫ്രൂട്ട് ഹൈപ്പര്‍ പിഗ്മെന്റേഷന് പറ്റിയ നല്ലൊരി പരിഹാരമാണ്. ഇതിലെ ഫാറ്റി ആസിഡ്, വൈറ്റമിന്‍ ഇ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ബട്ടര്‍ ഫ്രൂട്ടിന്റെ കഴമ്പും അല്പം പാലും ചേര്‍ത്ത് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയുക.
ബദാം അരച്ച് പാല്, തേന്‍ എന്നിവയില്‍ കലര്‍ത്തി മുഖത്തു തേയ്ക്കുന്നതും ഹൈപ്പര്‍ പിഗ്മെന്റേഷന് മാറാന്‍ നല്ലതാണ്.
ഹൈപ്പര്‍ പിഗ്മെന്റേഷന് ഉള്ള സ്ഥലത്ത് ചന്ദനമരച്ചിടുന്നത് നല്ലതാണ്. രക്തചന്ദനവും നല്ലതു തന്നെ. വരണ്ട ചര്‍മമുള്ളവര്‍ ചന്ദനം പാല്, തേന്‍ എന്നിവ ചേര്‍ത്ത് പുരട്ടണം.
ഹൈപ്പര്‍ പിഗ്മെന്റേഷന് കൊക്കോ ബട്ടറും നല്ലതാണ്. ചര്‍മത്തില്‍ ഈ പ്രശ്നം ഉള്ളിടത്ത് കൊക്കോ ബട്ടര്‍ പുരട്ടിയാല്‍ മതിയാകും.
അധികം വെയില് കൊള്ളതിരിക്കുക, സണ്‍സ്ക്രീന്‍ ക്രീം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഹൈപ്പര്‍ പിഗ്മെന്റേഷന് കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
