Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വെളുക്കണോ, സുന്ദരിമാരേ?
കറുപ്പിന് ഏഴഴകെന്ന് കവിഭാവനയുണ്ടെങ്കിലും വെളുക്കാനായിരിക്കും മിക്കവാറും പേര്‍ക്ക് ആഗ്രഹം. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വെളുപ്പ് സൗന്ദര്യലക്ഷണം കൂടിയാണ്. പ്രകൃത്യാ ഉള്ള നിറം മാറ്റുവാന്‍ പ്രയാസമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ നിറം വര്‍ദ്ധിക്കും. യാതൊരുകലര്പ്പുമില്ലാത്ത് ചില സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങള്‍.
പച്ചമഞ്ഞള്‍ തിളപ്പിക്കാത്ത പാലില്‍ അരച്ച് അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്തു തേയ്ക്കണം. കസ്തൂരി മഞ്ഞളും മഞ്ഞള്‍പ്പൊടിയും ഇതിനായി ഉപയോഗിക്കാം.
പപ്പായ ചര്‍മം മൃദുവാകുന്നതിനും ചര്‍മത്തിന് നിറം വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. നല്ല പഴുത്ത പപ്പായയുടെ പള്‍പ്പ് മുഖത്തു പുരട്ടാം. അല്പം തേന്‍ ചേര്‍ത്ത് പുരട്ടുന്നത് കൂടുതല്‍ ഗുണം ചെയ്യും.
കടലമാവും തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്. ഈ മിശ്രിതം ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം. എന്നാല്‍ കൂടുതല്‍ ഉണങ്ങുകയുമരുത്.
വെള്ളരിക്കാനീര് തേനും ചെറുനാരങ്ങാ നീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും. മഞ്ഞള്‍പ്പൊടി വെള്ളരിക്കാ നീരില്‍ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്.
കുങ്കുമപ്പൂ പാലില്‍ കലര്‍ത്തി കുടിച്ചാല്‍ നിറം വയ്ക്കുമെന്നു പറയും. ഇത് കൂടാതെ കുങ്കുമപ്പൂ അല്പം പച്ചപ്പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കും.
ഓറഞ്ച് നീരും ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടാം. വേണമെങ്കില്‍ അല്പം തേനും ചേര്‍ക്കാം. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരിലോ വെള്ളത്തിലോ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications
