Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
യാത്ര സൗന്ദര്യം കളയാതിരിക്കാന്‍
യാത്രകള്‍ ചെയ്യുമ്പോള്‍ സൗന്ദര്യസംരക്ഷണം വലിയൊരു പ്രശ്നം തന്നെയാണ്. പ്രത്യേകിച്ച് നിരന്തരം യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക്. ചര്‍മവും മുടിയും വരളുക, കാലാവസ്ഥയിലും വെള്ളത്തിലും വരുന്ന മാറ്റങ്ങള്‍ കാരണം ചര്‍മത്തില്‍ കുരുക്കളും മറ്റുമുണ്ടാവുക തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍. യാത്ര ചെയ്യുമ്പോള്‍ സഹായിക്കുന്ന ചില സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങളിതാ,

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത്, പ്രത്യേകിച്ച് വിമാനയാത്ര ചെയ്യുമ്പോള്‍, വലിയൊരു പ്രശ്നം തന്നെയാണ്. ലിപ്ബാം തന്നെയാണ് പരിഹാരം. ലിപ്ബാമിന് പകരം ബട്ടര്‍ പുരട്ടാം. ഉപ്പില്ലാത്ത ബട്ടര്‍ നോക്കി ഉപയോഗിക്കണമെന്നു മാത്രം. ചുണ്ടിലെ ഈര്‍പ്പം ദീര്‍ഘനേരം നില നിര്‍ത്താന്‍ ബട്ടറിന് കഴിയും.
വല്ലാതെ ചൂടുള്ള സ്ഥലത്തേക്കാണ് പോകുന്നതെങ്കില്‍ മുഖവും മേയ്ക്കപ്പും വിയര്‍ക്കുന്നത് സാധാരണം. ഇതിന് പരിഹാരമാണ് ഡിയോഡറന്റുകള്‍. നെറ്റി, മൂക്ക് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും മുഖം അധികം വിയര്‍ക്കുക. അല്പം ഡിയോഡറന്റ് കൈവിരലില്‍ പുരട്ടി ഇത്തരം ഭാഗങ്ങളില്‍ പതുക്കെ തേയ്ക്കുക. ഇതിന് മുകളില്‍ മേയ്ക്കപ്പിടാം. മുഖത്തെ വിയര്‍പ്പ് ഡിയോഡറന്റ് വലിച്ചെടുക്കും. ജെല്‍ ഡിയോഡറന്റുകളാണ് ഇതിന് നല്ലത്.
എന്നാല്‍ ഈ മാര്‍ഗം എപ്പോഴും ഉപയോഗിക്കരുത്. വളരെ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കുക. കാരണം ഡിയോഡറന്റ് മുഖത്തിന് നനല്ല.
യാത്ര പോകുന്നതിന് തലേ രാത്രി നല്ല ഏതെങ്കിലും മോയിസ്ചറൈസര്‍ മുഖത്തിടുക. ഇതിന്റെ ഗുണം പിറ്റേന്നും ലഭിക്കും. യാത്ര ചെയ്യുമ്പോള്‍ ചര്‍മം അധികം വരളാതിരിക്കും. ക്രീം മോയിസ്ചറൈസറുകളാണ് ഈ രീതിയില്‍ ഉപയോഗിക്കാന്‍ നല്ലത്.
യാത്ര ചെയ്യുമ്പോള്‍ എപ്പോഴും നനഞ്ഞ ടിഷ്യൂ ഉപയോഗിക്കുക. ഇതു കൊണ്ട് പതുക്കെ മുഖമൊപ്പുന്നത് നല്ലതാണ്. നീണ്ട യാത്രയാണെങ്കില്‍ ഇടയ്ക്ക് മുഖം കഴുകുന്നതും നന്നായിരിക്കും.
യാത്ര ചെയ്യുമ്പോള്‍ മുടി കെട്ടി വച്ചു മാത്രം യാത്ര ചെയ്യുക. അഴിച്ചിടുന്നത് മുടി വരളാനും പൊട്ടിപ്പോകാനും ഇട വരുത്തും.



Click it and Unblock the Notifications
