Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്കിന്‍ വൈറ്റനിംഗ് ചര്‍മത്തിളക്കം കൂട്ടും
സ്കിന്‍ വൈറ്റനിംഗ് എന്നൊരു രീതിയുണ്ട്. മുഖം വെളുത്തു ചന്ദ്രനെപ്പോലെയാകും എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വരണ്ട ചര്‍മത്തെ കൂടുതല്‍ മൃദുവാക്കാനും മുഖത്തെ പാടുകള്‍ മായ്ക്കാനും ഇത് സഹായിക്കും. മുഖക്കുരുവിന്റെ പാടുകളും കുഴികളും മായ്ക്കാനും ഇത് നല്ലൊരു വഴിയാണ്.

വൈറ്റനിംഗ് നാല് ഘട്ടങ്ങളിലായാണ് ചെയ്യുക. പീലിംഗ്, മൈക്രോഡെര്മാബെറേഷന്, ഗാല്‍വാനിക്, സിറം തെറാപ്പി എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് ഇതിലുള്ളത്.
ചര്‍മത്തിലെ മൃതകോശങ്ങളാണ് ചര്‍മം വരണ്ടതാകുന്നതിനും ചര്‍മത്തിളക്കം കുറയുന്നതിനുമുള്ള കാരണങ്ങള്‍. പീലിംഗ്, മൈക്രോഡെര്മാബെറേഷന് എന്നിവ ഇത്തരം മൃതകോശങ്ങളെ അകറ്റാന്‍ വേണ്ടി ചെയ്യുന്നതാണ്.
ചര്‍മത്തിന് പുതുമ പകരാനാണ് ഗാല്‍വാനിക് ചെയ്യുന്നത്. ഇതിനു ശേഷം സിറം തെറാപ്പിയും ചെയ്യും. ചര്‍ത്തിന്റെ വരണ്ട സ്വാഭാവം മാറ്റുന്നതിന് സിറം തെറാപ്പി ഗുണം ചെയ്യും.
സ്കിന്‍ വൈറ്റനിംഗ് ചുരുങ്ങിയത് 3 തവണയെങ്കിലും അടുപ്പിച്ചു ചെയ്യണം. ചിലര്‍ക്കിത് അഞ്ച്, ആറു തവണ വേണ്ടിവരും.
സ്കിന്‍ വൈറ്റനിംഗ് ചെയ്താല്‍ സൂര്യപ്രകാശം നേരിട്ട് മുഖത്തു പതിക്കാന്‍ പാടില്ല. അല്പനാളത്തേക്ക് സോപ്പ്, ഫേസ് വാഷ് എന്നിവ ഉപയോഗിക്കരുത്. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടാനും മറക്കരുത്.
ഇതിനൊപ്പം ഓറഞ്ച്, ക്യാരറ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ചര്‍മത്തിന്റെ നിറം വളരെ നല്ലതാക്കും.



Click it and Unblock the Notifications
