Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്കിന്‍ ക്യാന്‍സറിനെ തോല്‍പ്പിക്കൂ
ക്യാന്‍സറിന്റെ വകഭേദങ്ങളില്‍ ഒന്നാണ് സ്കിന്‍ ക്യാന്‍സര്‍. ഇത് തടയുവാന്‍ ചില വഴികളുണ്ട്.

സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ സ്കിന്‍ ക്യാന്‍സറിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അമിതമായി വെയിലേല്ക്കാതിരിക്കുകയെന്നതാണ് ഒരു വഴി. കുട ഉപയോഗിക്കാം. സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ക്യാന്‍സര്‍ അകറ്റുന്നതിന് മാത്രമല്ലാ, ചര്‍മം കരുവാളിക്കാതിരിക്കാനും ഇത് നല്ലതാണ്.
തക്കാളി സ്കിന്‍ ക്യാന്‍സറിനെ ചെറുക്കുന്നു. പാകം ചെയ്യുമ്പോള്‍ ഇതിലെ ലൈകോഫീന്‍ അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മത്തില്‍ തേയ്ക്കുന്നത് സണ്‍സ്ക്രീന്‍ ഗുണമാണ് നല്‍കുന്നത്.
വഴുതനങ്ങ ക്യാന്‍സറിനെ തടയുക മാത്രമല്ലാ, ക്യാന്‍സറിനുളള നല്ലൊരു ഔഷധം കൂടിയാണ്. ഇതിലെ സൊളാസോഡിന് ഗ്ലൈക്കോസൈഡാണ് വഴുതനങ്ങയെ ക്യാന്‍സര്‍ പ്രതിരോധത്തിന് സഹായിക്കുന്നത്.
സ്ട്രോബെറി, ക്രാന്‍ബെറി തുടങ്ങിയ എല്ലാതരം ബെറികളും സ്കിന്‍ ക്യാന്‍സര്‍ തടയുന്നതിന് സഹായിക്കുന്നു. ഇവയിലെ ആപിജെനീന് എന്ന വസ്തുവാണ് ഇതിന് കാരണം. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഇവ ചര്‍മാരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം വെള്ളമടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ ഇവ ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു.
കാപ്പി ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാല്‍ കാപ്പി ക്യാന്‍സര്‍ ബാധക്ക് വഴിയൊരുക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നവെന്നു തെളിഞ്ഞിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം സ്കിന്‍ ക്യാന്‍സര്‍ സാധ്യയുണ്ടാകുന്ന കോശങ്ങളെ മാത്രമാണ് ഇവ നശിപ്പിക്കുന്നത്. ദിവസം ഒരു കപ്പ് കാപ്പി കുടിയ്ക്കുന്നതു കൊണ്ട് വിരോധമില്ലെന്നര്ത്ഥം.



Click it and Unblock the Notifications
