Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കണ്ണുകളുടെ സൗന്ദര്യത്തിന് ചില വഴികള്‍
ഒരു സ്ത്രീയുടെ സൗന്ദര്യത്തില്‍ കണ്ണുകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. നല്ല ഭംഗിയുള്ള കണ്ണുകളാണെങ്കില്‍ മുഖത്തേക്കു നോക്കുമ്പോള്‍ ആദ്യം നോട്ടം പതിയുക കണ്ണുകളിലേക്കു തന്നെയായിരിക്കും.

കവിത വിരിയും കണ്ണുകള്‍ എന്നൊക്കെയുള്ള പ്രയോഗം അര്‍ത്ഥവത്താകണമെങ്കില്‍ കണ്ണുകളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. വലിയ ബുദ്ധിമുട്ടൊന്നുമില്ല, ചെലവുമില്ല. നമുക്കു തന്നെ ചെയ്യാം, ചില നിസാര കാര്യങ്ങള്‍.
കണ്‍തടത്തിലെ കറുപ്പ് വലിയൊരു സൗന്ദര്യപ്രശ്നമാണ്. പരിഹാരവുമുണ്ട്. കുക്കുമ്പര്‍ നീരില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. കണ്ണിനും കുളിര്‍മ ലഭിക്കും. കണ്‍തടത്തിലെ കറുപ്പ് കുറയുകയും ചെയ്യും. ഇത് രണ്ടാഴ്ച അടുപ്പിച്ചു ചെയ്യണം. കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വച്ചാലും മതി.
ബദാം ഓയില്‍, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുക. കണ്‍തടത്തിലെ കറുപ്പും ചുളിവും അകലും. വൈറ്റമിന്‍ എ ഓയില്‍ തേയ്ക്കുന്നതും നല്ലതാണ്.
തണുത്ത വെള്ളത്തില്‍ മുഖം അല്പനേരം താഴ്ത്തിപ്പിടിക്കുക. കണ്ണുകള്‍ക്ക് ഇത് നല്ലതാണ്.
കണ്തടത്തില് പനിനീര് പുരട്ടുന്നതും നല്ലതാണ്. ഇത് കിടക്കുന്നതിനു മുന്‍പു ചെയ്യാം.
തക്കാളി, ചെറുനാരങ്ങാനീര് കൂട്ടിച്ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുന്നതും ഗുണം ചെയ്യും.
പുറത്തു പോയി വന്നാല്‍ തണുത്ത വെള്ളത്തില്‍ മുഖവും കണ്ണുകളും കഴുകുന്നതു ശീലമാക്കുക. ഇളനീര് കുഴമ്പു പോലുള്ളവ കണ്ണിലെഴുതുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പൊടിയിലും ചൂടിലും പോകേണ്ടി വരുമ്പോള്‍ കൂളിംഗ് ഗ്ലാസ് ധരിക്കുന്നതും കണ്ണുകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്.



Click it and Unblock the Notifications
