Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
മൊബൈല്‍ മുഖക്കുരുവുണ്ടാക്കും

മൊബൈല്‍ ഫോണ്‍ മുഖക്കുരുവിന് കാരണമാകുമെന്നറിയാമോ. കുറേ സമയം ഫോണ്‍ മുഖത്തോട് അടുപ്പിച്ചു പിടിക്കുമ്പോള്‍ മുഖചര്‍മം എണ്ണ ഉല്പാദിപ്പിക്കും. ഇത് മൊബൈലിലുള്ള ബാക്ടീരിയയുമായി ചേര്‍ന്ന് മുഖക്കുരുവുണ്ടാക്കും.
ധാരാളം യാത്ര ചെയ്യുന്നത് മുഖക്കുരുവിനുള്ള മറ്റൊരു കാരണമാണ്. പലതരം കാലാവസ്ഥകളും ഭക്ഷണവും വെള്ളവുമെല്ലാമാകുമ്പോള് ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. വിമാനയാത്രയാണെങ്കില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതും മുഖക്കുരു ഉണ്ടാക്കാന്‍ ഇട വരുത്തും.
ടൂത്ത്പേസ്റ്റും മുഖക്കുരുവിനു കാരണമാകും. പല്ലു തേക്കുമ്പോള്‍ ടൂത്ത്പേസ്റ്റ് മുഖത്തു തെറിക്കുന്നത് മുഖക്കുരുവിനു കാരണമാകും.
മുഖത്ത് കൈ കൊണ്ട് എപ്പോഴും പിടിക്കുന്ന ശീലം ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് കൈകളിലെ അഴുക്ക് മുഖത്താവാന് കാരണമാകും. ഇത് മുഖക്കുരുവുണ്ടാക്കുകയും ചെയ്യും.
തലയില്‍ പുരട്ടുന്ന ജെല്‍ മിക്കവാറും എണ്ണമയമുള്ളതായിരിക്കും. ഇത് ഏതെങ്കിലും വിധത്തില്‍ മുഖത്തായാല്‍ മുഖക്കുരുവിന് കാരണമാകും.
വെള്ളം നല്ലതല്ലാത്തതും മുഖക്കുരുവിന് കാരണമാകും. പ്രത്യേകിച്ച് കട്ടി കൂടിയ വെള്ളം.



Click it and Unblock the Notifications
