Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ഐശ്വര്യാ റായ് സൗന്ദര്യം സംരക്ഷിക്കുന്നതറിയൂ
തടിയൊക്കെ കുറച്ച് ഐശ്വര്യ വീണ്ടും അണിയറയില്‍ നിന്നും അരങ്ങത്തെത്താന്‍ ഒരുങ്ങുകയാണ്. ഇതിനു മുന്നോയിയായി പരസ്യചിത്രങ്ങളുടെ കരാറില്‍ ഒപ്പു വച്ചെന്നും കേള്‍ക്കുന്നു.

അണിയറയിലായിരുന്നപ്പോഴും വാര്‍ത്തളില്‍ നിറഞ്ഞു നിന്ന ഈ മുന്‍ലോകസുന്ദരിയുടെ സൗന്ദര്യസംരക്ഷണ മാര്‍ഗങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടോ.
ഐശ്വര്യയുടെ സൗന്ദര്യം വെള്ളത്തിലാണെന്നു വേണമെങ്കില്‍ പറയാം. സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ഇവരുടെ ശീലം. രാവിലെ ചൂടുവെള്ളത്തില്‍ തേനും ചെറുനാരങ്ങാനീരും കലര്‍ത്തി കുടിക്കുന്നതാണ് ഈ വെള്ളപ്പരിപാടികളില് പ്രധാനം. ഇത് ചര്‍മത്തിന് നല്ലതാണെന്ന് ഈ സുന്ദരിയുടെ സാക്ഷ്യപ്പെടുത്തല്‍.
ചര്‍മത്തിനും ഒപ്പം ആരോഗ്യത്തിനും വേണ്ടി പച്ചക്കറികളും പഴവര്‍ഗങ്ങളും പാുലല്പന്നങ്ങളും ഇവര്‍ കഴിയ്്്ക്കും.
കൃത്രിമ മാര്‍ഗങ്ങളേക്കാള്‍ സ്വാഭാവിക രീതിയില്‍ സൗന്ദര്യം സംരക്ഷിക്കാനാണ് ഐശ്വര്യക്കു താല്പര്യം. പുറത്തു പോയി വന്നാല്‍ കുക്കുമ്പര്‍ മുഖത്തു പുരട്ടും. മേക്കപ്പ് കളയാന്‍ പയറുപൊടിയാണ് ഉപയോഗിക്കുക. പാല്, തൈര് തുടങ്ങിയവ മുഖത്തു പുരട്ടി ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും.
നല്ല ചിന്തകളുള്ള, ശാന്തമായ മനസ് സൗന്ദര്യത്തിന്റെ മുഖ്യ ഉറവിടമാണെന്നും ഐശ്വര്യ്ക്ക് അഭിപ്രായമുണ്ട്.



Click it and Unblock the Notifications
