Latest Updates
-
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവരാത്രി രണ്ടാം ദിനം: ഗർബ ആഘോഷം ഗംഭീരമാക്കാം; ദമ്പതികൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം
പഴങ്ങള്‍ പുരട്ടി സൗന്ദര്യം കൂട്ടാം

എതു കാലത്തും ലഭിക്കാവുന്ന പഴം നല്ലൊന്നാന്തരം ഫേഷ്യല്‍ ഗുണങ്ങളുള്ള ഒന്നാണ്. ഇതിലെ വൈറ്റമിന്‍ എ, ബി, ഇ എന്നിവ ചര്‍മത്തിന് പ്രായക്കുറവു തോന്നിക്കുന്നതിന് വളരെയേറെ സഹായിക്കുന്നു. ഒന്നും തന്നെ ചേര്‍ക്കണമെന്നില്ല, പഴം നല്ലപോലെ ഉടച്ച് മുഖത്തു തേയ്ക്കാവുന്നതേയൂള്ളൂ.
ചെറുനാരങ്ങയാണ് ചര്‍മസംരക്ഷണത്തിന് എടുത്തു പറയേണ്ട മറ്റൊന്ന്. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ ചര്‍മത്തില്‍ അദ്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നു വേണമെങ്കില്‍ പറയാം.
രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ അല്പം ചെറുനാരങ്ങാനീരും തേനും കലര്‍ത്തി കുടിയ്ക്കുന്നത് ചര്‍മം വൃത്തിയാക്കുവാന്‍ സഹായിക്കും. നല്ലൊരു ക്ലെന്‍സറിന്റെ ഗുണമാണ് ഇതു നല്‍കുന്നത്. ചര്‍മത്തിന് നിറം നല്‍കുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും ചെറൂനാരങ്ങ നല്ലതാണ്.
മുറിച്ച ചെറുനാരങ്ങ കൈമുട്ടില്‍ ഉരസിയാല്‍ ഇവിടത്തെ ചര്‍മത്തിന്റെ കറുപ്പു കുറയുകയും മിനുസം ലഭിക്കുകയും ചെയ്യും.
ആപ്പിളും ചര്‍മസംരക്ഷണത്തെ വളരെയേറെ സഹായിക്കുന്നുണ്ട്. ആപ്പിളിലെ ഇലാസ്റ്റിന്, കൊളാജന്‍ എന്നിവ ചര്‍മം അയയാതെ നോക്കുന്നു. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ചര്‍മത്തിലെ കോശങ്ങള്‍ കേടാകാതെ തടയുന്നു. ആപ്പിള്‍ ഉടച്ച് അതില്‍ തേന്‍, പനിനീര്, ഓട്സ് എന്നിവ ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്.
ഓറഞ്ചിലും ആപ്പിളിലെ പോലെ കൊളാജന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന് പ്രായക്കുറവു തോന്നുന്നതിന് സഹായിക്കുന്നു. ഓറഞ്ച് മുഖത്ത് മരസുന്നത് നല്ലത്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് മുഖത്തു പുരട്ടുന്നതും നല്ലത്. ചര്‍മത്തിന് നിറം വര്‍ദ്ധിക്കാനും പാടുകളുണ്ടെങ്കില്‍ പോകുവാനും ഇത് സഹായിക്കും.
പപ്പായയും ചര്‍മസംരക്ഷണത്തിന് പറ്റിയ പഴവര്ഗങ്ങളില് പ്രധാനിയാണ്. ഇതിലെ പാപെയ്ന്‍ എന്ന എന്‍സൈം ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റി ചര്‍മത്തെ വൃത്തിയാക്കുന്നു. പഴുത്ത പപ്പായ ഉടച്ച് മുഖത്തു പുരട്ടിയാല്‍ മതി.
വൈറ്റമിന്‍ എ, ആന്റി ഓക്സിഡന്റ് എന്നിവയടങ്ങിയ മാങ്ങയും ചര്‍മസംരക്ഷണത്തില്‍ മുന്പനാണ്. ഇവയില്‍ വൈറ്റമിന്‍ എ, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചര്‍മം അയഞ്ഞു തൂങ്ങാതിരിക്കാന്‍ ഇത് സഹായിക്കുന്നു.



Click it and Unblock the Notifications
