Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
മുഖക്കുരു വരാതെ മുന്‍കരുതലെടുക്കാം

പൊടിയും എണ്ണമയവുമാണ് പലപ്പോഴും മുഖക്കുരു വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ചര്‍മം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പുറത്തു പോയി വന്നാലുടന്‍ മുഖം വൃത്തിയായി കഴുകുക. ഫേസ് വാഷിനു പകരം കടലമാവോ ചെറുപയര്‍ പൊടിയോ ഉപയോഗിക്കാം.
ശരീരത്തിലെ വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നത് മുഖക്കുരു വരാതിരിക്കാനുള്ള മറ്റൊരു പ്രധാന മുന്‍കരുതലാണ്. ഇതിനു ചെയ്യാനുള്ള മാര്‍ഗവും വളരെ എളുപ്പം. ധാരാളം വെള്ളം കുടിയ്ക്കുക. വെള്ളം ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നു. ദിവസവും എട്ടു ഗ്ലാസെങ്കിലും വെള്ളം കുടിയ്ക്കുക.
എണ്ണമയം മുഖക്കുരുവിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. എണ്ണമയം കലര്‍ന്ന ഭക്ഷണങ്ങള്‍ മുഖക്കുരുവുണ്ടാക്കും. ഇവ ഒഴിവാക്കി പകരം പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതല്‍ കഴിയ്ക്കുക. അന്നജം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും മുഖക്കുരുവിന് കാരണമാകും. ഇത് കുറയ്ക്കുക.
കൃത്രിമവസ്തുക്കള്‍ അടങ്ങിയ മേക്കപ്പ് സാധനങ്ങളും എണ്ണയുടെ അംശം കൂടുതലുള്ള ക്രീമുകളും ഉപേക്ഷിക്കുക. കഴിവതും പ്രകൃതിദത്ത ഉല്പന്നങ്ങള് മാത്രം ഉപയോഗിക്കുക.
ആഴ്ചയില്‍ ഒരിക്കലെങ്കിലും മുഖത്ത് ആവി പിടിക്കുക. ഇത് മുഖക്കുരു വരാതെ സഹായിക്കും.
മുടിയുടെ ആരോഗ്യവും ചര്‍മവുമായി ബന്ധമുണ്ട്. തലയില്‍ താരനുണ്ടെങ്കിലും ചിലര്‍ക്ക് മുഖക്കുരു വരും. തലയിലെ താരന് പൂര്‍ണമായും ഒഴിവാക്കുക.
കഫീന്‍ കലര്‍ന്ന പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക. കാപ്പിയുടെ ഉപയോഗവും കുറയ്ക്കുക. പകരം ഗ്രീന്‍ ടീ ഉപയോഗിക്കാം.
ടെന്‍ഷനും സ്ട്രെസും ഒരു പരിധി വരെ ചര്‍മത്തിനും ദോഷം ചെയ്യും. മുഖക്കുരുവിന് കാരണാകുകയും ചെയ്യും. കഴിവതും ഇവ ഒഴിവാക്കുക.



Click it and Unblock the Notifications
