Latest Updates
-
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചര്മപാപങ്ങള്, ചര്മവിലാപം

ചൂടുവെള്ളത്തിലെ കുളി നല്ല തണുപ്പുള്ളപ്പോഴെങ്കിലും ആളുകള്ക്ക് പ്രിയമായിരിക്കും. പ്രത്യേകിച്ച് ശരീരവേദനയുള്ളപ്പോള്. ശരീരത്തില് ചൂടുവെള്ളമൊഴിക്കുന്നത് വലിയ പ്രശ്നം വരുത്തില്ലെങ്കിലും ചൂടുവെള്ളം മുഖചര്മത്തെ കേടുവരുത്തും. കാരണം മുഖത്തെ ചര്മം മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കട്ടി കുറഞ്ഞതാണ്. തണുത്ത വെള്ളത്തില് മുഖം കഴുകുകയാണ് ഏറ്റവും നല്ലത്.
ഒരാളുടെ മേക്കപ്പ് സാധനങ്ങള്, പ്രത്യേകിച്ച് മേക്കപ്പ് ബ്രഷ്, ലിപ്സ്റ്റിക് മുതലായവ ഉപയോഗിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ചര്മരോഗങ്ങള് വരാന് സാധ്യത വരുത്തും. അവനവന്റെ സാധനങ്ങള് മാത്രം ഉപയോഗിക്കുക.
മുഖക്കുരുവുണ്ടെങ്കില് ഇതില് നിന്നും കയ്യെടുക്കാതിരിക്കുന്നവരുണ്ട്. ഇത് പ്രശ്നം കൂടുതല് വഷളാക്കുകയേയുള്ളൂ. ബാക്ടീരിയയാണ് മുഖക്കുരുവിന് കാരണം. ഇവ പൊട്ടിക്കുന്നതും എപ്പോഴും പിടിക്കുന്നതും ബാക്ടീരിക കൂടുതല് സ്ഥലത്തേക്കു പടരാന് വഴിയൊരുക്കും.
കുറേ നേരം അടുപ്പിച്ച് ഫോണ് ചെയ്യുന്നതും ചര്മത്തെ കേടു വരുത്തും. ഇത് പഠനങ്ങള് തെളിയിച്ചിട്ടുള്ള വസ്തുതയാണ്. അടുപ്പിച്ചു ഫോണ് ചെയ്യുന്നത് ചര്മത്തില് മുഖക്കുരുവുണ്ടാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.
ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും ചര്മത്തെ കേടു വരുത്തും. ഇത് സ്ട്രെസുണ്ടാക്കും. സോറിയാസിസ് പോലുള്ള ചര്മരോഗങ്ങള്ക്ക് ഇത് വഴിയൊരുക്കുകയും ചെയ്യും.
മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളും ചര്മത്തെ വിപരീതമായി ബാധിക്കുന്നവയാണ്. മദ്യം ചര്മത്തിലെ ഈര്പ്പം മുഴുവന് വലിച്ചെടുത്ത് ചര്മത്തെ വരണ്ടതാക്കും. പുകവലിയാകട്ടെ, രക്തപ്രവാഹം കുറയ്ക്കുന്നതു വഴി ചര്മത്തിന് വിളര്ച്ചയുണ്ടാക്കും. മുഖത്ത് ചുളിവുകള് വരാനും പുകവലി വഴിയൊരുക്കും.



Click it and Unblock the Notifications
