Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മഴക്കാലം ചര്മത്തിന് നന്നോ?
വേനല്ക്കാലത്തു മാത്രമല്ലാ, മഴക്കാലത്തും ചര്മസംരക്ഷണം വളരെ പ്രധാനമാണ്. കാലാവസ്ഥാ മാറ്റം ചര്മത്തെയും മുടിയേയും ബാധിക്കും. മഴക്കാലത്തുള്ള ചര്മസംരക്ഷണത്തെ പറ്റി അറിയേണ്ടേ,

മഴക്കാലത്ത് അമിതമായ മേക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഉപ.യോഗിക്കണമെങ്കില് തന്നെ അധികം കടുത്ത നിറത്തിലുള്ള മേക്കപ്പും വേണ്ട. മഴ നനഞ്ഞാല് മേക്കപ്പ് ഒഴുകിയിറങ്ങി വൃത്തികേടാകുകയും ചെയ്യും. മേക്കപ്പ് ഇടുകയാണെങ്കില് ഇതിന് മുന്പ് മുഖത്ത് ലാക്ടോകലൈമൈന് ലോഷന് പുരട്ടുന്നതു നന്നായിരിക്കും.
മഞ്ഞുകാലം പോലെത്തന്നെ മഴക്കാലത്തും ചര്മം വരണ്ടതാകാന് സാധ്യത കൂടുതലാണ്. മഴക്കാലത്തും മോയിസ്ചറൈസറുകള് പുരട്ടണമെന്നര്ത്ഥം. രാത്രി കിടക്കാന് നേരത്തും മോയിസ്ചറൈസര് തേക്കാന് മറക്കരുത്.
അധികം എണ്ണമയമുള്ള ക്രീമുകളും ലോഷനുകളും മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇത് ചര്മത്തിന് നല്ലതല്ല.
മുഖത്ത് മണ്സൂണ് കാലത്തും ഫേസ് പായ്ക്കുകള് ഉപയോഗിക്കാം. ഫ്രൂട്സ് പായ്ക്കായിരിക്കും മണ്സൂണ് സമയത്ത് കൂടുതല് നല്ലത്. മാങ്ങ, സ്ട്രോബെറി, പപ്പായ എന്നിവ നല്ല ഫേസ് പായ്്ക്കുകളാണ്. ആഴ്ചയില് ഒരിക്കലെങ്കിലും ഫേസ് പായ്ക്കുകള് ഉപയോഗിക്കുന്നത് നന്നായിരിക്കും.
മഴക്കാലത്ത് ദാഹം കുറവായിരിക്കും. എങ്കിലും ദിവസം ഏഴ്, എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. ശരീരത്തിനു മാത്രമല്ലാ, ചര്മത്തിന്റെ ആരോഗ്യത്തിനും ഇത് അത്യാവശ്യമാണ്. ചര്മത്തില് ചുളിവു വീഴാന് വെള്ളത്തിന്റെ കുറവ് വഴിയൊരുക്കും.
ഭക്ഷണക്കാര്യത്തിലും ശ്രദ്ധിക്കുക. മഴ പെയ്യുമ്പോള് വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കാന് പൊതുവെ താല്പര്യമേറും. ഇത്തരം ഭക്ഷണം ചര്മത്തിനും ദോഷം വരുത്തും. സൂപ്പ്, പച്ചക്കറികള്, ഇലക്കറികള് എന്നിവ ശീലമാക്കുക.



Click it and Unblock the Notifications
