Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സണ്സ്ക്രീന് തെരഞ്ഞെടുക്കാന് പഠിക്കൂ
സണ്സ്ക്രീന് വെയിലത്തിറങ്ങുമ്പോള് അത്യാവശ്യം. ഇതെല്ലാവര്ക്കുമറിയാം. എന്നാല് ഏതുതരം സണ്സ്ക്രീന് വേണമെന്ന കാര്യത്തില് വലിയ നിശ്ചയമുണ്ടാവില്ല.

എസ്പിഎഫ് (സണ് പ്രോട്ടക്ഷന് ഫോര്മുല) നോക്കിയായിരിക്കും ആളുകള് സണ്സ്ക്രീന് തെരഞ്ഞടുക്കുക. എന്നാല് എല്ലാവര്ക്കും ഒരേ തരം എസ്പിഎഫ് അടങ്ങിയ സണ്സ്ക്രീനായിരിക്കില്ല ചേരുക.
ജോലിക്കു പോകുന്ന സ്ത്രീകളില് ഒരു തരത്തിലല്ലെങ്കില് മറ്റൊരു തരത്തില് സൂര്യരശ്മികള് എത്തുന്നുണ്ട്. ഇത് എസിയുള്ള ഓഫീസുകളിലാണെങ്കില് പോലും. ഇത്തരക്കാര്ക്ക് എസ്പിഎഫ് 24പിഎ, എസ്പിഎഫ് 30 പിഎ എന്നിവയടങ്ങിയ സണ്സ്ക്രീനാണ് നല്ലത്.
എപ്പോഴും യാത്ര ചെയ്യുന്ന സ്വഭാവമുള്ളവരാണെങ്കില് സൂര്യപ്രകാശം കൂടുതലേല്ക്കാന് സാധ്യതയുണ്ട്. ഇത്തരക്കാര്ക്ക് എസ്പിഎഫ് 30 പിഎ, എസ്പിഎഫ്50പിഎ എന്നിവയടങ്ങിയ സണ്സ്ക്രീനാണ് കൂടുതല് ഗുണം ചെയ്യുക.
സ്പോട്സില് പങ്കെടുക്കുന്നവരാണെങ്കില്, പ്രത്യേകിച്ച് ഇന്ഡോര് സ്പോര്ട്സ് അല്ലെങ്കില് സണ്ടാന് വരാനുള്ള സാധ്യത ഏറെയാണ്. ഇത്തരക്കാരുടെ ചര്മത്തില് കൂടുതല് നേരം അടുപ്പിച്ച് സൂര്യപ്രകാശം ഏല്ക്കാന് സാധ്യതയുമുണ്ട്. ഇവര്ക്ക് എസ്പിഎഫ് 50 പിഎ അടങ്ങിയ സണ്സ്ക്രീനാണ് കൂടുതല് നല്ലത്. അടുപ്പിച്ച് വെയില് കൊള്ളുകയാണെങ്കില് രണ്ടു മൂന്നു മണിക്കൂര് കൂടുമ്പോള് സണ്സ്ക്രീന് തേയ്ക്കണം.
സണ്ബാത്ത് നടത്തുന്ന ശീലമുള്ളവര്ക്കും നീന്തുക, ബീച്ചില് ഏറെ നേരം ചെലവഴിക്കുക തുടങ്ങിയ ശീലമുള്ളവര്ക്കും എസ്പിഎഫ് 50 പിഎ അടങ്ങിയ സണ്സ്ക്രീനാണ് കൂടുതല് ഗുണം ചെയ്യുക. പ്രത്യേകിച്ച് നീന്തുന്നത് ക്ലോറിന് വെള്ളത്തിലാണെങ്കില് ടാന് ഇരട്ടിയാകും. ഇത്തരക്കാര് സണ്സ്ക്രീന് നിര്ബന്ധമായും ഉപയോഗിച്ചിരിക്കണം.



Click it and Unblock the Notifications
