Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുഖത്തെ ചുളിവുകള്‍ മറയ്ക്കാം

ചുളിവുകള്‍ക്ക് ധാരാളം ചികിത്സാ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ പുറത്തേക്കു പോകുമ്പോഴോ എന്തെങ്കിലും ആഘോഷങ്ങളില്‍ പങ്കെടുക്കുക്കാനുള്ളപ്പോഴോ അല്പനേരത്തേക്കെങ്കിലും ചുളിവുകള്‍ മറഞ്ഞു പോയിരുന്നുവെങ്കില്‍ എ്ന്നു തോന്നുന്ന സന്ദര്‍ഭങ്ങളുണ്ട്.
താല്‍ക്കാലികമായി മുഖത്തെ ചുളിവുകള്‍ മറയ്ക്കാനുള്ള ചില വഴികള്‍ നോക്കൂ.
മുഖത്തെ ചുളിവുകള്‍ താല്‍ക്കാലികമായി മറയ്്ക്കാനുള്ള ഒരു വഴിയാണ് ആവി പിടിക്കുകയെന്നത്. 15 മിനിറ്റെങ്കിലും ആവി പിടിക്കുക. ഇതിന് ശേഷം നല്ല ക്രീം ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുകയുമാകാം. ഇതിനു ശേഷം നല്ല ഏതെങ്കിലും മോയിസ്ചറൈസന് മുഖത്തു പുരട്ടാം.
ആവി പിടിക്കുമ്പോള്‍ മുഖത്തെ ചുളിവുകള്‍ മാത്രമല്ലാ, മുഖത്തിന് നല്ല തിളക്കം ലഭിക്കുകയും ചെയ്യും. രണ്ടാഴ്ച കൂടുമ്പോള്‍ മുഖത്ത് ആവി പിടിക്കുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റും.
രണ്ടു മൂന്നു സ്പൂണ്‍ കടലമാവെടുത്ത് ഇതില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം. എണ്ണമയമുള്ള ചര്‍മത്തിന് പറ്റിയ ഏറ്റവും നല്ല ഫേസ് പായ്ക്കാണിത്.
പയര്‍ വര്‍ഗങ്ങള്‍ പൊടിച്ചതും മുഖത്തെ ചുളിവുകള്‍ അകറ്റുവാന്‍ നല്ലതാണ്. ഇവ പൊടിച്ച് ഇതില്‍ പാല് ചേര്‍ത്ത് മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിഞ്ഞാല്‍ അ്ല്പം തണുത്ത വെള്ളം മുഖത്തു പുരട്ടി പതുക്കെ സ്ക്രബ് ചെയ്യുക. പിന്നീട് ഇത് തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയാം.
കൡമണ്ണു കൊണ്ടുള്ള ഫേസ് പായ്ക്കുകളും മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ നല്ലതാണ്. കളിമണ്ണിനു പകരം മുള്‍ത്താണി മിട്ടി കൊണ്ടുള്ള ഫേസ് പായ്ക്കുകളും മുഖത്തെ ചുളിവുകള്‍ മറയ്ക്കാന്‍ സഹായിക്കും.
കോണ്‍ഫ്ളോര്‍ ഉപയോഗിച്ചും നല്ല ഫേസ്പായ്ക്കുണ്ടാക്കാം. കോണ്ഫ്ളോറില് അല്പം തേനും പാലും ചേര്‍ത്ത് മുഖത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും താല്‍ക്കാലികമായി ചുളിവുകള്‍ മറയ്ക്കും.



Click it and Unblock the Notifications
