Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചര്മത്തിന് ചേര്ന്ന സണ്സ്ക്രീന് തെരഞ്ഞെടുക്കൂ

എന്നാല് സണ്സ്ക്രീനിന്റെ യുക്തിരഹിതമായ ഉപയോഗവും സ്കിന് ക്യാന്സര്, വൈറ്റമിന് ഡി കുറയ്ക്കുക തുടങ്ങിയ പ്രശ്നങ്ങള് ഉണ്ടാക്കുന്നുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഇവയിലെ കാര്സിനോജന് പോലുള്ള രാസവസ്തുക്കളാണ് ഇതിന് കാരണമാകുന്നത്.
ഇത്തരം അപകടങ്ങളുള്ള സാഹചര്യത്തില് സണ്സ്ക്രീന് ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. സണ് പ്രൊട്ടക്ഷന് ഫാക്ടര് ( എസ്പിഎഫ്) നോക്കിയാണ് പലരും സണ്സ്ക്രീന് തെരഞ്ഞെടുക്കുക. എസ്പിഎഫ് അളവ് കൂടുതലാണെങ്കില് സൂര്യനില് നിന്നും കൂടുതല് സംരക്ഷണമെന്നാണ് വിശ്വാസം. എസ്പിഎഫ് 15 മുതല് 50 വരെയുള്ള സണ്സ്ക്രീനുകള് പല കമ്പനികളും പല പേരുകളില് വിപണിയില് ഇറക്കിയിട്ടുമുണ്ട്.
എന്നാല് എസ്പിഎഫ് 15, 50 എന്നിവ തമ്മില് വളരെ ചെറിയ അന്തരം മാത്രമേയുള്ളൂവെന്നാണ് ചര്മരോഗ വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യന് കാലാവസ്ഥയില് എസ്പിഎഫ് 15ന് മുകളിലുള്ള സണ്സ്ക്രീന് ഉപയോഗിക്കുന്നതാണ് കൂടുതല് നല്ലത്. എന്നാല് യാതൊരു വിധ സണ്സ്ക്രീനുകളും 100 ശതമാനം സൂര്യനില് നിന്നും സംരക്ഷണം നല്കുന്നുമില്ല.
വിവിധ തരം ചര്മങ്ങള്ക്കനുസരിച്ച് സണ്സ്ക്രീന് തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വരണ്ട ചര്മമുള്ളവര്ക്ക് ക്രീം ബേസ്ഡ് സണ്സക്രീന് തെരഞ്ഞെടുക്കുന്നതാണ് നല്ലത്. എണ്ണമയമുള്ള ചര്മത്തിനാവട്ടെ, ലോഷന് രൂപത്തിലുള്ള, എണ്ണമയമില്ലാത്ത സണ്സ്ക്രീന് ആണ് ഉപയോഗിക്കേണ്ടത്.
കടുത്ത ചൂടുള്ള സ്ഥലങ്ങളില് താമസിക്കുന്നവര് എസ്പിഎഫ് 50 ഉള്ള സണ്സ്ക്രീന് ഉപയോഗിക്കുന്നതാണ് നല്ലത്.
സണ്സ്ക്രീന് ഉപയോഗിക്കുന്നതിന് പ്രായപരിധിയില്ല. ചെറിയ കുട്ടികള്ക്കുള്ള സണ്സ്ക്രീനും വിപണിയിലുണ്ട്. എസ്പിഎഫ് 15 മുതല് 20 വരെയുള്ള സണ്സ്ക്രീനുകള് ഇവര്ക്ക് ഗുണം ചെയ്യും.
സണ്ടാന് മാത്രമല്ലാ, പെട്ടെന്ന് പ്രായം തോന്നിക്കുന്നതിന്റെ 90 ശതമാനം കാരണവും കടുത്ത വെയില് തന്നെയാണ്.



Click it and Unblock the Notifications
