Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുഖക്കുരു പാട് മായ്ക്കണോ, വഴിയുണ്ട്

മുഖക്കുരുവിന്റെ പാടു കളയാന് സഹായിക്കുന്ന ചില മാര്ഗങ്ങളുണ്ട്. വീട്ടില് തന്നെ ചെയ്യാവുന്നവ.
ചന്ദനം, പ്രത്യേകിച്ച് രക്തചന്ദനം മുഖക്കുരുവിന്റെ പാടുകള് മായ്ക്കാന് നല്ലതാണ്. ചന്ദനമോ ചന്ദനപ്പൊടിയോ പാലില് കലക്കി മുഖത്തു തേക്കാം.
ആര്യവേപ്പില അരച്ചതും ചന്ദനവും മുഖക്കുരുവിന്റെ പാട് എളുപ്പം മാറാന് സഹായിക്കും. ആര്യവേപ്പിലയുടെ പൊടിയായാലും മതി.
മുഖക്കുരുവിന്റെ പാടുകള്ക്ക് മുകളില് തേന് പുരട്ടുന്നത് നല്ലതാണ്. തേനിന് ഔഷധഗുണവുമുണ്ട്. ഇതാണ് മുഖക്കുരു പാട് മായാന് സഹായിക്കുന്നത്. അല്പം കഴിഞ്ഞ് കഴുകിക്കളയാം.
ഓട്സ് പൊടിച്ചത് പാലില് ചേര്ത്ത് മുഖത്തു തേക്കുന്നതും മുഖക്കുരുവിന്റെ പാട് മായ്ക്കും.
മുട്ടയുടെ ഗന്ധം സഹിക്കാമെന്നുള്ളവര്ക്ക് മുട്ടവെള്ളയും ഉപയോഗിക്കാം. മുട്ടവെള്ള മുഖക്കുരുവിന്റെ പാടുള്ളിടങ്ങളില് പുരട്ടുക. ഇത് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയണം..
ഇത്തരം മാര്ഗങ്ങള് അടുപ്പിച്ച് കുറച്ചു നാള് ചെയ്താലേ വിചാരിച്ച പ്രയോജനം ലഭിക്കൂ.
ചിലരുടെ മുഖത്ത് മുഖക്കുരു വലിയ വടുക്കളും കുഴികളും അവശേഷിപ്പിക്കും. ഇതിന് ശാസ്ത്രീയ മാര്ഗങ്ങള് പരീക്ഷിക്കുകയാണ് നല്ലത്. മൈക്രോഡെര്മാബറേഷന്, കെമിക്കല് പീലിംഗ്, ലേസര് ചികിത്സ എന്നിവ ഇതിന് ഉപയോഗിക്കാവുന്ന മാര്ഗങ്ങളാണ്.



Click it and Unblock the Notifications
