Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
സോപ്പിലും ഒന്നാമന് പ്രകൃതി

പ്രകൃതിദത്ത സോപ്പുകളും രാസവസ്തുക്കള് കലര്ന്ന സോപ്പുകളുമുണ്ട്. പ്രകൃതിദത്ത സോപ്പുകളെ കുറിച്ച് കൂടുതല് അറിയണമെന്നുണ്ടോ,
പ്രകൃതിദത്ത സോപ്പുകള് പ്രധാനമായും മൂന്നു തരം പദാര്ത്ഥങ്ങള് കൊണ്ടാണ് ഉണ്ടാക്കുക. ഇവയുണ്ടാക്കാന് ഉപയോഗിക്കുന്നത് ഒലീവെണ്ണ, വെളിച്ചെണ്ണ, അല്ലെങ്കില് പാമോയില് തുടങ്ങിയവയാണ്. സുഗന്ധം നല്കാന് കഴിയുന്ന ചില എണ്ണകളും ഇതിനൊപ്പം ഉപയോഗിക്കും. മണമുള്ള പൂവിന്റെയോ കായ്കളുടെയോ ഇലകളുടെയോ മിശ്രിതവും ഇതില് ചേര്ക്കും.
എന്നാല് സാധാരണ സോപ്പുകളില് പെട്രോളിയം, ഗ്യാസോലൈന്, ആല്ക്കഹോള്, മോട്ടോര് ഓയില് തുടങ്ങിയ എണ്ണകളായിരിക്കും ഉപയോഗിക്കുക. ഇവ ചര്മത്തെ ഒരു വിധത്തിലല്ലെങ്കില് മറ്റൊരു വിധത്തില് കേടു വരുത്തുകയും ചെയ്യും.
ഒരോ തരം ചര്മങ്ങള്ക്ക് പ്രത്യേക തരം പദാര്ത്ഥങ്ങളടങ്ങിയ പ്രകൃതിദത്ത സോപ്പുകളാണ് ഉപയോഗിക്കേണ്ടത്. വരണ്ട ചര്മമാണെങ്കില് ആട്ടിന് പാല്, ഒലീവ്, സണ്ഫഌവര് ഓയിലുകള്, പ്രകൃതിദത്ത മെഴുക്, ഷിയ, കൊക്കൊ ബട്ടര് തുടങ്ങിയവ അടങ്ങിയ സോപ്പുകളാണ് ഉപയോഗിക്കേണ്ടത്. ഇവ ചര്മത്തിന്റെ വരള്ച്ച കുറയ്ക്കുന്നു.
പ്രായക്കൂടുതല് തോന്നിക്കുന്ന ചര്മമാണെങ്കില് വീറ്റ്്ജെം, ബട്ടര് ഫ്രൂട്ട്, അര്ഗാന് ഓയില് തുടങ്ങിയവയാണ് ഉപയോഗിക്കേണ്ടത്. ഇവയിലെ ആന്റി ഓക്സിഡന്റുകള് പ്രായത്തെ ചെറുത്തു നില്ക്കാന് സഹായിക്കും.
ലാവെന്ഡര്, ടീ ട്രീ ഓയില് എന്നിവയില് നിന്നും ഉണ്ടാക്കുന്ന എണ്ണകളുണ്ട്. ഇവ എണ്ണമയമുള്ള ചര്മത്തിന് ചേര്ന്നവയാണ്. മുള്ത്താണിമിട്ടി അടങ്ങിയ സോപ്പുകളും ചര്മത്തിലെ എണ്ണമയം കുറയ്ക്കും.
പ്രകൃതിദത്ത സോപ്പുകള്ക്ക് ഗുണങ്ങളും ഏറെയുണ്ട്. ഇവയില് വൈറ്റമിന് എ, ബി6, ബി12, വൈറ്റമിന് ഇ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള ചര്മത്തിന് സഹായിക്കും.
ഇവയില് കൃത്രിമവസ്തുക്കളില്ലെന്നതു തന്നെ വലിയ കാര്യം. ചര്മത്തെ കേടു വരുത്താതിരിക്കാനും ചര്മം വരളാതിരിക്കാനും ഇത് സഹായിക്കും.
സോറിയാസിസ് പോലുള്ള ചര്മരോഗങ്ങള് അകറ്റാന് പ്രകൃതിദത്ത സോപ്പുകള് നല്ലതാണ്. ഇവ ചര്മത്തെ വരണ്ടതാക്കുകയില്ലെന്നതു തന്നെ പ്രധാന കാര്യം.



Click it and Unblock the Notifications
